യുക്രെയിനിലെ യുദ്ധഭൂമിയിൽനിന്ന് മടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി.
പോളണ്ട്, ഹംഗറി അതിർത്തികളിൽ എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷണം, വസ്ത്രം, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നിയമോപദേശം, ഭാഷാപരമായ സഹായം എന്നിവയാണ് നൽകുന്നത്. ഇതിനായി പ്രത്യേകം സജ്ജരായ വളണ്ടിയർമാരെ ഒരുക്കിയിട്ടുണ്ട്. മലയാളി വിദ്യാർത്ഥികൾ ഏത് ആവശ്യത്തിനും ബന്ധപ്പെടാവുന്നതാണെന്ന് യൂറോപ്യൻ യൂണിയൻ കെ.എം.സി.സി നേതാക്കൾ അറിയിച്ചു.

ഡോ. മുഹമ്മദ് അലി കൂനാരി (+49 176 43684156), അബ്ദുൽ അസീസ് പി. (+43 699 1 052580), നൗഫൽ താപ്പി (+49 163 3217242), ജവാദ് (+4915145127565), ആശിഖ് ചോലക്കൽ (+9 9061996699, +48579197745- പോളണ്ട്).
ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. യുക്രൈന്റെ അയൽരാജ്യമായ റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെടും. ഹംഗറിയിലേക്കുള്ള വിമാനങ്ങൾ നാളെ പുറപ്പെടും. ദില്ലിയിലും മുംബൈയിലുമാവും ഈ വിമാനങ്ങൾ തിരിച്ചെത്തുക. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.

യുക്രെയിൻ അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി, റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം. അതിർത്തികളിൽ എത്തുന്നവർക്ക് സഹായം നൽകാനാണ് യൂറോപ്യൻ യൂണിയൻ കെ.എം.സി.സി സജ്ജീകരണങ്ങൾ നടത്തിയിരിക്കുന്നത്.
