ശഹീൻ ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ട പാസ്‌പോർട്ടുകൾ സൗജന്യമായി പുതുക്കിനൽകുമെന്ന് ഇന്ത്യൻ അംബാസഡർ
ശഹീൻ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ കേടുവന്നതും നഷ്ടപ്പെട്ടതുമായ ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ സൗജന്യമായി പുതുക്കിനൽകുമെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഹൗസിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.
അപേക്ഷകരുടെ പാസ്‌പോർട്ടുകൾ ശഹീൻ ചുഴലിക്കാറ്റിനെ തുടർന്നാണ് കേടുവരുകയോ നഷ്ടപ്പെടുകയോ ചെയ്തതെന്ന് ബോധ്യപ്പെടുത്തണം. രണ്ടു മാസത്തിനകം അപേക്ഷ സമർപ്പിക്കുകയും വേണം.