ഒമാൻ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്നുളള രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇന്ത്യയിലേക്കുളള യാത്രക്ക് PCR ടെസ്റ്റ് വേണ്ട
ഈ മാസം 14 മുതൽ പ്രാബല്യത്തിൽ
ഫെബ്രുവരി 14 മുതൽ രണ്ടു ഡോസ് കുത്തിവയ്പ് എടുത്ത അന്താരാഷ്ട്ര യാത്രക്കാർക്കായി വിമാനത്തിൽ കയറുന്നതിന് മുമ്പ് ഉള്ള കോവിഡ്-19 ആർടി-പിസിആർ ടെസ്റ്റ് നീക്കം ചെയ്തതായി ഇന്ത്യൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധ പ്ലാറ്റഫോമിൽ അപ്ലോഡ് ചെയ്യാമെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ മന്ത്രാലയം അറിയിച്ചു.
എയർ സുവിധ പോർട്ടലിലെ സെൽഫ് ഡിക്ലറേഷൻ ഫോമിൽ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ട് അല്ലെങ്കിൽ പ്രൈമറി രണ്ട് ഡോസ് വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കിയ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത യാത്രക്കാർക്ക് മാത്രമേ വിമാനക്കമ്പനികൾക്ക് ബോർഡിംഗ് അനുവദിക്കാൻ പാടുള്ളു എന്നും ” മന്ത്രാലയം അറിയിച്ചു