വെള്ളിയാഴ്ച ജുമുഅ നിർത്തിയത് രണ്ടാഴ്ചത്തേക്ക്; മതകാര്യ വകുപ്പ്
പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ രണ്ടാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തത് എന്ന് മതകാര്യ വകുപ്പ്. ജനുവരി 23 മുതൽ ഫെബ്രുവരി 5 വരെയാണ് നിയന്ത്രണം.
സുപ്രീം കമ്മിറ്റി തീരുമാനങ്ങളെ അടിസ്ഥാനമാക്കി മതകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രതിദിന പ്രാർത്ഥനകൾ പള്ളികളിൽ 50% ശേഷിയിൽ തുടരും എന്നും, തുടർ നടപടികൾ സാഹചര്യം അനുസരിച്ചായിരിക്കും എന്നും അറിയിച്ചു.