ഒമാന്റെ പ്രഥമ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സർവീസ് ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയാകുന്നു . യാത്രക്കാർക്ക് 500 സൗജന്യ ടിക്കറ്റുകളാണ് അഞ്ചാം വാർഷികത്തിൽ സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ വിജയകരമായ അഞ്ച് വർഷങ്ങൾക്ക് പിന്തുണ നൽകിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അധികൃതർ പറഞ്ഞു.

ജനുവരി 26നും 30 നും ഇടയിൽ സലാം എയർ വെബ്സൈറ്റിൽ നിന്നും ഓൺ ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് സൗജന്യ ടിക്കറ്റിന് അർതയുണ്ടാവുക.

നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക.

ജനുവരി 31 ന് സലാം എയർ ആസ്ഥാനത്ത് നറുക്കെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന 500 പേർക്ക് സൗജന്യ ടിക്കറ്റ് വൗച്ചർ സമ്മാനിക്കും.

സലാം എയർ സർവീസു കളുള്ള ഏത് സെക്ടറുകളിലേക്കും ടിക്കറ്റ് വൗച്ചർ ഉപയോഗിച്ച് യാത്ര ചെയ്യാനാകും ടിക്കറ്റ് ലഭ്യതയും സർവീസുകളും പരിഗണിച്ചാകും ടിക്കറ്റ് അനുവദിക്കുക. 2022 ജൂൺ 30 വരെ ടിക്കറ്റ് വൗച്ചർ ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നും സലാം എയർ അറിയിച്ചു.

2016 ജനുവരി 30 ന് പ്ര വർത്തനം ആരംഭിച്ച ബജറ്റ് വിമാന കമ്പനിയായ സലാം എയർ കേരള സെക്ടറുകൾ ഉൾപ്പെടെ 30 കേന്ദ്രങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *