*ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും 1000 കടന്ന് കോവിഡ് രോഗികൾ. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം 1315 പുതിയ രോഗികളും 240 രോഗം ബേധമായവരും ഉണ്ട്. 39 പേരാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയത്.* *ഒമാനിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ഓമിക്രോൺ കാരണം ആവാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. വാക്സിൻ എടുക്കാത്തവരിലാണ് അസുഖം കൂടുതൽ ആയിക്കാണുന്നത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു*.