മുസ്ലീം ലീഗ് പോഷകസംഘടനയായ കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി . 2022-24 വര്‍ഷത്തേക്കുള്ള മസ്ക്കറ്റ് കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിനാണ് തുടക്കമായത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ ജനുവരി ഒന്നുമുതല്‍ 30 വരെയാണ് നടക്കുക.
മസ്ക്കറ്റിലെ പ്രതിസന്ധിനാളുകളില്‍ മികച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മസ്ക്കറ്റ് കെഎംസിസി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഏവരും അംഗത്വമെടുത്ത് രംഗത്തുവരണമെന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു
മസ്കറ്റ് kmcc യുടെ പുതിയ മെമ്പർഷിപ് ക്യാമ്പയിന്റെ കസബ് ഏരിയാ ഉദ്ഘാടനം. ഏരിയാ പ്രസിഡന്റ് സിദ്ധീഖ് കണ്ണൂർ മുഖ്യ രക്ഷാധികാരി മജീദ് സാഹിബ് കാഞ്ഞങ്ങാട്ന് നൽകി നിർവഹിച്ചു .