ഒമാനിലുടനീളമുള്ള മിക്ക ഗവർണറേറ്റുകളിലും ഇടിമിന്നലിന് സാധ്യത, കൂടാതെ ഇന്നും രാത്രിയും നാളെയും 30 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.

മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, അൽ ദഖിലിയ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ ഇന്നും രാത്രിയും നാളെയും (ചൊവ്വാഴ്‌ച) ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് സിഎഎ അറിയിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റും ആലിപ്പഴവും ചില വാദികളുടെ പെട്ടെന്നുള്ള ഒഴുക്കും (ഫ്ലാഷ് വെള്ളപ്പൊക്കം) ഉണ്ടാകും.

നാളെ വൈകുന്നേരം മുതൽ വടക്കുപടിഞ്ഞാറൻ മിതമായ കാറ്റ് വീശുവാനും, ഇത് താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കാന്‍ കാരണമാകാമെന്നും, പ്രതീക്ഷിക്കുന്ന പരമാവധി താപനില 17 മുതൽ 23 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 10 നും 15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും, ഒമാൻ കാലാവസ്ഥാ നിരീക്ഷണം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *