കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. അസിസ്റ്റന്റ് വാറന്റ് ഓഫീസര്‍ എ. പ്രദീപാണ് മരിച്ചത്. തൃശൂര്‍ സ്വദേശിയാണ് പ്രദീപ്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്.


2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.
രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ സംയുക്ത സെനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് 12 .20 ഓടെ ഊട്ടിയിലെ കൂനൂരിലെ കട്ടേരി പാര്‍ക്കിലായിരുന്നു അപകടമുണ്ടായത്. വെല്ലിങ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് ട്രെയിനിംഗ് കോളേജിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനായി പോയ ബിപിന്‍ റാവത്തും ഉന്നത സൈനിക ഉദ്യോഗസ്ഥരുമടങ്ങുന്ന 14 അംഗ സംഘം സഞ്ചരിച്ച ഹോലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
