ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇതിന് പുറമെ രാജ്യത്ത് ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
അല്‍ ഹജാര്‍ മലനിരകളിലും പരിസര പ്രദേശങ്ങളിലും മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ വാദികളിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കടല്‍ ശാന്തമായിരിക്കും. തിരമാലകള്‍ 2.0 മീറ്റര്‍ ഉയരത്തില്‍ രൂപപ്പെടുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.com/He2lwsTckAu5Zf3cAE2Kfm