കൊറോണ വൈറസിന്റെ പുതിയ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസ് വികസിപ്പിക്കുമെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണ.

ഒമിക്രോണ്‍ വേരിയിന്റിന്റെ മ്യൂട്ടേഷനുകള്‍ ആശങ്കാജനകമാണ്. ഈ വകഭേദത്തിനെതിരെ തങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ നീങ്ങുകയാണെന്ന് മോഡേണ സിഇഒ സ്റ്റെഫാന്‍ ബാന്‍സല്‍ പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിനെതിരെയുള്ള വാക്‌സിനികളുടെ പഠനങ്ങള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.
നിലവിലുള്ള വാക്‌സിന്റെ ഉയര്‍ന്ന ഡോസ്് നിര്‍മ്മാണമാണ് പുതിയ ഭീഷണിയെ നേരിടാനുള്ള കമ്പനിയുടെ മൂന്ന് തന്ത്രങ്ങളില്‍ ഒന്നെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കോവിഡ് വകഭേദം ഈ ആഴ്ച ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്.