പ്രവാസികള്‍ക്ക് സൗജന്യ വാക്‌സിനേഷനുമായി ഒമാന്‍. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
സി.ഡി.സി ഇബ്രയിലും, ഗവര്‍ണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും വാക്സിന്‍ എടുക്കാം. രാവിലെ എട്ട് മണിമുതല്‍ രാത്രി ഒമ്പത് മണിവരെയാണ് വാക്സിന്‍ ലഭിക്കുക.
ഒന്നാമത്തേയോ രണ്ടാമത്തേയോ ഡോസ് വാക്സിന്‍ ഇവിടെ നിന്ന് എടുക്കാവുന്നതാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് വാക്സിന്‍ ഊര്‍ജിതമായി നല്‍കാന്‍ മൊബൈല്‍ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്.
അതേസമയം, സബ്‌ലത്ത് മത്ര, സിബിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍ എന്നിവിടങ്ങളില്‍ നടന്ന ക്യാമ്പിലും നിരവധിപേരായിരുന്നു വാക്സിന്‍ എടുക്കാന്‍ എത്തിയിരുന്നത്.
ഒമാനില്‍ കൊവിഡിനെതിരെയുള്ള വാക്സിനേഷന്‍ നടപടികള്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഊര്‍ജിതമായി തുടരുകയാണ്. വിവിധ സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന്‍ നല്‍കുന്നത്.