ഒമാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇന്ന് മുതൽ കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല.
ഇന്ന് പുറത്തിറക്കിയ അന്താരാഷ്ട്ര യാത്ര സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇനി യാത്രക്ക് മുമ്പും, നാട്ടിലെ എയർപോർട്ടിലെത്തിയതിന് ശേഷവുമുള്ള ടെസ്റ്റിന് വിധേയരാകേണ്ടതില്ല.
അതേ സമയം എയർപോർട്ടിൽ നിന്ന് കോവിഡ് ലക്ഷണം കാണുകയാണെങ്കിൽ ടെസ്റ്റുൾപ്പെടെയുളള മറ്റ് നടപടിക്രമങ്ങൾക്ക് വിധേയമാവണം