ഒമാനിൽ 2022 അവസാനം വരെ ഇന്ധന വില വർധിപ്പിക്കരുതെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് മന്ത്രിസഭാ സമിതിക്ക് നിർദ്ദേശം നൽകി.
2021 ഒക്ടോബറിൽ പുറപ്പെടുവിച്ച ശരാശരി വിലക്കനുസൃതമായി വാഹന ഇന്ധന വില നിശ്ചയിക്കാനും 2022 അവസാനം വരെ വില വർധിപ്പിക്കരുതെന്നും സുൽത്താൻ ഹൈതം ബിൻ താരിക് മന്ത്രിസഭാ സമിതിക്ക് നിർദ്ദേശം നൽകി.
ഇന്ധനവിലയിൽ നിന്നുള്ള വ്യത്യാസം സർക്കാർ വഹിക്കുമെന്ന് ചൊവ്വാഴ്ച മന്ത്രിമാരുടെ കൗൺസിലുമായി നടത്തിയ യോഗത്തിൽ രാജാവ് പറഞ്ഞു. 2022 മുതൽ 2011-ൽ സീനിയോറിറ്റിക്ക് അർഹതയുള്ള സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാനും അദ്ദേഹം മന്ത്രിസഭയോട് നിർദ്ദേശിച്ചു.