ഒമാനിൽ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി

പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി

മസ്കറ്റ്: ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും . സ്വദേശികളുടെ സിവില്‍ ഐഡിക്ക് അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം . രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‍സിന്‍ അല്‍ ഷര്‍ഖി പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ് ഇവ ഉള്ളത്.

ഒപ്പംതന്നെ ഒമാനികൾക്കും പ്രവാസികൾക്കും വ്യക്തിക്ക് 10 വയസ്സ് തികയുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻസി കാർഡ് എടുക്കണം. 10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത  സാഹചര്യത്തിൽ ഓരോ മാസവും OMR 5 വരെ പിഴ ചുമത്തുമെന്നും പുതുക്കിയ സിവില്‍ സ്റ്റാറ്റസ് നിയമത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *