"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക മത്സരത്തിൽ ആതിഥേയരായ ഒമാന് മിന്നും ജയം. ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന പാപ്പിനാ ഗിനിയയെ 10 വിക്കറ്റിനാണ് ഒമാൻ ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗിനിയൻ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു. എന്നാൽ 38 ബാളുകൾ ബാക്കി നിൽക്കെ ഒമാൻ ടീം വിജയം കൈവരിക്കുകയായിരുന്നു. അൽ അമീറത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടന്നത്.
ഫുട്ബോൾ മാത്രം വാഴുന്ന മണ്ണിൽ ക്രിക്കറ്റോ എന്ന് ചോദിച്ചവർ ഒമാനിൽ ആയിരുന്നു ഭൂരുഭാഗവും . വർഷങ്ങൾക്കു മുൻപ് ഒമാനിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങുമ്പോൾ നല്ലൊരു ഗ്രൗണ്ടോ , മറ്റ് സൗകര്യമോ ഇവിടെ ഇല്ലായിരുന്നു . വാദികളിലും , ഗല്ലികളിലും ആണ് അന്ന് ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ കളിച്ചിരുന്നത് . എന്നാൽ ഇച്ഛാശക്തിയുള്ള ഒരു കൂട്ടർ ക്രിക്കറ്റിനെ വളർത്തിയെടുക്കാൻ തന്നെ തീരുമാനിച്ചു . വർഷങ്ങളുടെ അദ്ധ്വാനവും , അർപ്പണ മനോഭാവത്തിനും ഉള്ള പ്രതിഫലമാണ് ഇന്ന് ചരിത്രമാകുന്നത്. ” ട്വന്റി ട്വന്റി ” ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ഇന്ന് ഒമാനിൽ തുടക്കം കുറിക്കുകയാണ് . ഇതിനോടൊപ്പം ഉള്ള ചിത്രത്തിൽ ബാറ്സ്മാൻ ആയി നിൽക്കുന്നത് നമ്മുടെ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദും , ബൗൾ ചെയുന്നത് കുറച്ചു മാസങ്ങൾക്കു മുൻപ് നമ്മെ വിട്ടു പിരിഞ്ഞ ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവർ എന്ന് വിശേഷിപ്പിച്ചിരുന്ന ഷെയ്ഖ് കനക് സി കിംജിയും ആണ് . ഇന്ന് ഈ അഭിമാന നേട്ടത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയവർ ഇവർ രണ്ടു പേരും ആണ്. ഒമാൻ ക്രിക്കറ്റ് കൗൺസിലിന്റെ മുഖ്യ രക്ഷാധികാരിയായി വർഷങ്ങൾക്കു മുൻപ് സുൽത്താൻ ഹൈതം ബിൻ താരിഖ് വരുന്നതും , ക്രിക്കറ്റിന്റെ പൂർണ്ണ പിന്തുണയുമായി കനക് സി കിംജിയും ചേരുന്നതോടെയാണ് ഒമാൻ ക്രിക്കറ്റ് പുതിയ തലങ്ങളിൽ എത്തുന്നത് .