ഷഹീൻ ചുഴലിക്കാറ്റ് ; മസ്കറ്റിൽ നിന്നും തത്സമയ വിവരങ്ങൾ …
08:45 AM
ഷഹീൻ ചുഴലികാറ്റ് നോർത്ത് ബാത്തിനയിലേക്കുള്ള സഞ്ചാര പാതയിൽ തുടരുന്നു
ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ്
64 നോട്ടിക്കൽ മൈൽ വേഗതയിൽ ശഹീൻ അടുത്തുകൊണ്ടിരിക്കുന്നു.
നോർത്ത് ബാത്തിന തീരത്തേക്കുള്ള സഞ്ചാര പാതയിൽ തുടരും.
നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്കറ്റ്, അൽ ദാഹിറ അല് ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത കാറ്റും മഴയും പ്രതീക്ഷിക്കുന്നത്…
“ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഞായറാഴ്ച വൈകീട്ട് 5 മുതൽ രാത്രി 8 വരെ വിലായത് മുസന്നക്കും സഹമിനും ഇടയിൽ കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒമാൻ മെറ്റ്.
ഒമാൻ എയർ ഇന്നത്തെ വിമാനങ്ങളുടെ സമയത്തിൽ മാറ്റം
ചുഴലിക്കാറ്റിനെ സാഹചര്യത്തിൽ ഒമാൻ എയർ, കേരളത്തിൽ നിന്നുള്ള രണ്ടു സർവീസുകൾ ഉൾപ്പെടെ, ഇന്നത്തെ 25ഓളം വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു..
കൊച്ചിയിൽ നിന്നും മസ്കറ്റിലേക്ക് ഉള്ള ഒമാൻ എയർ വിമാനം ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.55ന് പുറപ്പെടും. ഒമാൻ സമയം വൈകുന്നേരം നാലിന് മസ്കറ്റിൽ ലാൻഡ് ചെയ്യും
തിരുവനന്തപുരം മസ്കറ്റ് വിമാനം ഉച്ചക്ക് 1.45 പുറപ്പെട്ട ഒമാൻ സമയം വൈകുന്നേരം നാലിന് ഒമാനിൽ എത്തും
8.10 AM: വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ്.

8:00 AM: ഖുറം വാണിജ്യ സമുച്ചയം അടച്ചു, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പരിസര പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു.

7:55 AM: ഷഹീൻ ചുഴലിക്കാറ്റിന്റെ ഫലമായി ജലനിരപ്പ് ഉയരാൻ സാധ്യത, അൽ-നഹ്ദ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു.
7:35 AM: മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാറ്റിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡിലൂടെയുള്ള റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
7. AM : ആളുകൾക്ക് അപകടം തോന്നുന്നുവെങ്കിൽ വീടിൽ നിന്നും ഷെൽട്ടറുകളിലേക്ക് മാറുന്നതിന് ഇപ്പോഴും നല്ല സമയമാണെന്ന് റോയൽ ഒമാൻ പോലീസ്.
Updates Via
@NCEM_OM
National Committee for Emergency Management.
PACA Oman.
The Arabian stories online.