പ്രവാസി നിക്ഷേപകർക്കായി ദീർഘകാല വിസയുമായി ഒമാൻ, ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ പ്രവാസിയായി ഡോ. ഷംഷീര്‍ വയലില്‍
ആദ്യ ഘട്ടത്തിൽ 22 പേർക്ക് വിസ നല്കി
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സുൽത്താനേറ്റിലെ പ്രവാസി നിക്ഷേപകർക്ക് ദീർഘകാല റസിഡൻസി വിസ നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു.
ഒമാനിലെ നിക്ഷേപ നിലവാരം ഉയർത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള “നിക്ഷേപക ” പ്രോഗ്രാം വിദേശ നിക്ഷേപകർക്കും, ഒമാനിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്കും സുൽത്താനേറ്റിൽ ദീർഘകാലം താമസിക്കാനുള്ള അവകാശം നൽകുന്നു. MOCIIP എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഒക്ടോബർ 3 മുതൽ അപേക്ഷകൾ സ്വീകരിക്കും.
ആദ്യ വിഭാഗത്തിൽ 10 വർഷം വരെ റെസിഡൻസി ലഭിക്കുന്നതിനുള്ള മാനദണ്ഡം:
- ഒരു സംയുക്ത സ്റ്റോക്ക് കമ്പനി അല്ലെങ്കിൽ സർക്കാർ ബോണ്ടുകളിൽ കുറഞ്ഞത് OMR 500,000 നിക്ഷേപം
- മൂലധനം വ്യക്തമാക്കാതെ കുറഞ്ഞത് 50 ഒമാനികളെ ജോലി ചെയ്യുന്ന ഒരു കമ്പനി സ്ഥാപിച്ചവർ
- 500,000 റിയാലിൽ കുറയാത്ത മൂല്യമുള്ള ഒരു യൂണിറ്റ് അപാർട്മെന്റ്, വില്ല യൂണിറ്റുകൾ വാങ്ങുന്നവർ
- കാറ്റഗറി 2 അഞ്ച് വർഷ കാലാവധിയുളള വിസ ലഭിക്കുന്നവർ
- സർക്കാർ ബോണ്ടുകളിലോ 250,000 ഒമാനി റിയാലിലോ കുറയാത്ത മൊത്തം മൂല്യമുള്ള നിക്ഷേപം
- 2,50,000 മൂല്യമുള്ള ഒരു ഭവന യൂണിറ്റ് വാങ്ങുക
- അല്ലെങ്കിൽ സുൽത്താനേറ്റിൽ ഒരു നിശ്ചിത കാലയളവിൽ ജോലി ചെയ്ത ശേഷം, 4000 റിയാലിൽ കുറയാത്ത സ്ഥിരവരുമാനവും സ്ഥിരതാമസവും ഉള്ള വിരമിച്ചവർ
ആഭ്യന്തര ഉൽപ്പന്നത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഗുണമേന്മയുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും” ഒമാൻ വിഷൻ 2040 ഭാഗമായി ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് പ്രോഗ്രാം ആരംഭിക്കുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിൻ സയീദ് അൽ ശുഐബി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ പുതിയ പദ്ധതി പ്രകാരം വിവിധ രാജ്യങ്ങളിലെ 22 നിക്ഷേപകർക്ക് നിക്ഷേപ വിസകൾ നൽകി.
പ്രവാസി നിക്ഷേപകര്‍ക്കായി ഒമാന്‍ തുടക്കമിട്ട ദീര്‍ഘകാല താമസവിസാ പദ്ധതിയുടെ ഭാഗമായി ആദ്യമായി റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീര്‍ വയലില്‍. ഒമാന്‍ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫില്‍ നിന്ന് ഡോ. ഷംഷീര്‍ റെസിഡന്‍സി കാര്‍ഡ് സ്വീകരിച്ചു.
മസ്കത്തില് നടന്ന ചടങ്ങിലാണ് ഒമാന്‍ സര്‍ക്കാര്‍ 22 നിക്ഷേപകര്‍ക്ക് റസിഡന്‍സി കാര്‍ഡ് കൈമാറിയത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വി.പി.എസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍.
യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെല്‍ത്ത്കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ്. മസ്കത്തിലെ ബുര്‍ജീല്‍ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിരുന്നു.
ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ ഒമാന്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിക്കും സാങ്കേതിക വളര്‍ച്ചയ്ക്കും ഗുണകരമാകും.
വിവിധ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാനും അവരുടെ സേവനവും വൈദഗ്ദ്യവും രാജ്യത്തിനായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഒമാന്‍ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംഷീറിന് ലഭിച്ചത്.
ഒമാനിൽ ദീർഘകാല റസിഡൻസി കാർഡ് ലഭിച്ച പ്രവാസികൾ താഴെ കൊടുക്കുന്നു:
- MA Yusuff Ali, Chairman and Managing Director of Lulu Group International
- Charles Shaw, Founder & CEO of Bondoni
- Antoine Hadji Georgiou, Founder, National Trading Company
- Dr. Shamsheer Vayalil, Chairman and Managing director of Lifeline Hospital and Burjeel Hospital.
- Stephen Thomas, CEO of Renaissance Services SAOG
- Kiran Asher, Co-Founder, Al Ansari Trading Est
- Yousef Nalwala, Co-Founder Al Ansari Trading Est
- Navid Ahmed, Managing Director, Muscat Livestock and Trading Company
- Mohammed Ameen, Managing Director, Sea Pride
- Samih Sawiris, Chairman of Muriya Tourism Development
- P Mohamed Ali, Founder, Galfar Engineering Company
- Mohsen Al-Mihdhar, Managing Director, Oman Industrial Investment Company
- Zoho Huo, Golden Dragon Markets
- Naveen Jindal, Chairman of Jindal Shadeed Iron and Steel Company
- Dr. Ali Akbar Ferozash, Chairman, Al-Ansar Group
- Talal Abu Ghazaleh, Chairman of Talal Abu-Ghazaleh Company
- Joy Alukkas, Chairman of Joy Alukkas Group
- Raul Restucci, former Managing Director of Oman Petroleum Oman
- Elias Parviz, Principal of Global Trade
- Sasikumar Moorkanat, Chief Executive Offcier, Moon Iron and Steel Company
- Nalishi Qamar, Muscat United Food Industries Company
- Nadeem Ahmed, Director, Muscat Livestock and Trading Company