"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
നീണ്ട പതിനെട്ട് മാസത്തെ കാത്തിരിപ്പിന് അറുതിയായി ഒമാനിലെ പളളികളിൽ നാളെ മുതൽ ജുമുഅ നമസ്കാരം ആരംഭിക്കും.മതകാര്യ മന്ത്രാലയം അനുമതി നൽകിയ പളളികളിലാണ് നാളെ മുതൽ ജുമുഅ ഉണ്ടാവുക.അതിനുളള ആരോഗ്യ -സുരക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായി.നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും പളളികളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുക.
നിങ്ങളുടെ പരിസരത്തെ ജുമാ നമസ്കാരത്തിന് അംഗീകാരം ലഭിച്ച മസ്ജിദുകൾ അറിയാം..
നാളെ ഒമാനിൽ ജുമുഅ നടക്കുന്ന പള്ളികൾ തിരയുക
ജുമുഅയിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് രജിസ്ട്രഷൻ ആവശ്യമില്ല
ഒരു ഡോസ് വാക്സിനെടുത്തവർക്ക് ഈ മാസം പ്രവേശനം അനുവദിക്കും
അടുത്ത മാസം മുതൽ രണ്ട് ഡോസ് എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ
പ്രവേശനം ശേഷിയുടെ 50 ശതമാനം ആളുകൾക്ക് മാത്രം
നമസ്കാരത്തിന് 30 മിനുട്ട് മുമ്പ് വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കും
മുസല്ല നിർബന്ധമായും കരുതണം
മാസ്കും മറ്റ് സുരക്ഷ നടപടിക്രമങ്ങളും നിർബന്ധമായും പാലിക്കണം