"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്ക്കറ്റ് കെഎംസിസിയുടെ കീഴ്ഘടകങ്ങളായ യും മത്ര ഏരിയ കമ്മിറ്റിയും കാസറഗോഡ് മണ്ഡലം കമ്മിറ്റിയും സഹപ്രവർത്തകന് വേണ്ടി 9 മാസങ്ങൾ കൊണ്ട് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ അൽ നൂർ ഇസ്ലാമിക് അക്കാദമിയോട് ചേർന്ന മസ്ക്കനുന്നൂർ പാർപ്പിട സമൂച്ചയത്തിൽ നിർമ്മിച്ച, ബൈത്തുറഹ്മ കുടുംബത്തിന് സമർപ്പിച്ചു
പ്രത്യേക സാഹചര്യത്തിൽ കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിലേക്ക് മാറ്റി നടത്തിയ ബൈത്തുറഹ്മ സമർപ്പണ പരിപാടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ജനാബ് ടി.ഇ. അബ്ദുല്ല സാഹിബ് ഉൽഘാടനം ചെയ്ത് കുടുംബത്തിന് സമർപ്പിച്ചു. വീടിന്റെ താക്കോൽ യോഗാധ്യക്ഷനും മത്ര ഏരിയ കമ്മിറ്റി പ്രസിഡന്റുമായ നവാസ് ചെങ്കള മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന് കൈമാറി.
യോഗത്തിൽ പ്രാർത്ഥന നടത്തുകയും ആശംസകൾ നേരുകയും ചെയ്ത കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാൻ ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് ചെമ്പിരിക്ക ഭൂമിയുടെ ആധാരം കാസറഗോഡ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് മാളികക്കും മണ്ഡലം റിലീഫ് കമ്മിറ്റി കൺവീനർ യൂനുസ് പട്ട്ളക്കും കൈമാറി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.എം. കടവത്ത്, ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീൽ എരുതുംകടവ്, കാസറഗോഡ് സി.എച്ച്. സെന്റർ ജനറൽ കൺവീനർ മാഹിൻ കേളോട്ട്, ചെങ്കള പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ഖാദർ ബദ്രിയ, തൃശൂർ മതിലകം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ കെ.കെ സഗീർ, അഷ്റഫ് മാളിക എന്നിവർ സംസാരിച്ചു.
മസ്ക്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് മാളിക
മുഖ്യ അതിഥിയായ ടി.ഇ. അബ്ദുല്ല സാഹിബിനും, മണ്ഡലം കമ്മിറ്റി നേതാവ് ഹമീദ് അങ്കട്ട് മുസ്ലിം ലീഗ് സീനിയർ നേതാവ് എ.എം. കടവത്തിനും, മത്ര കെഎംസിസി ട്രഷറർ നാസർ പി.ബി. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയക്കും ഹാരം അണിയിച്ചു.
41 വർഷങ്ങളായി പ്രവാസ ജീവിതത്തിൽ കച്ചവടത്തിനൊപ്പം സാമൂഹ്യ ജീവകാരുണ്യ സേവനങ്ങൾ ചെയ്യുന്ന ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്കക്ക് ടി.ഇ. അബ്ദുല്ല സാഹിബും, മികച്ച രീതിയിൽ കുറഞ്ഞ സമയം കൊണ്ട് ബൈത്തുറഹ്മയുടെ പണി പൂർത്തിയാക്കി തന്ന ഇബ്രാഹിം നെല്ലിക്കട്ടക്ക് എ.എം. കടവത്തും സ്നേഹാദരവ് മെമെന്റോ നൽകി ആദരിച്ചു. കെ.ബി. മുഹമ്മദ് കുഞ്ഞി, സീദി കുന്നിൽ, റിയാദ് കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. മുഹമ്മദ് കുഞ്ഞി, ഷഫീർ, ഗിരി അബൂബക്കർ, നിസാർ കെ.പി. എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹനീഫ ബദ്രിയ ചൗക്കി, ജനറൽ സെക്രട്ടറി ഫവാസ് ആനബഗിൽ, ട്രെഷറർ റഷീദ് ചൂരി, മത്ര ഏരിയ കമ്മിറ്റി സാദിക് അഡൂർ എന്നിവർ ഓൺലൈൻ സാനിധ്യമായുണ്ടായിരുന്നു.
മണ്ഡലം കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായ നാസർ ചെർക്കളം സ്വാഗതവും സിദ്ധീഖ് ഒമാൻ നന്ദിയും പറഞ്ഞു.
Related Post…. Also Read