ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം തുറക്കും

ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നൽകി

വാക്സിൻ എടുത്ത കുട്ടികൾക്ക് മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളൂ

മതിയായ സുരക്ഷ സൗകര്യമൊരുക്കി എല്ലാ ക്ലാസുകളും തുറന്നു പ്രവർത്തിക്കാനാണ് മന്ത്രാലയം അനുവാദം നൽകിയത്. ഏതൊക്കെ ക്ലാസുകളാണ് തുറന്നു പ്രവർത്തിക്കേണ്ടതെന്ന് അതത് സ്കൂളുകൾക്ക് തീരുമാനിക്കാം.

ഇതനുസരിച്ച് ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും അടുത്തമാസം ആദ്യവാരത്തോടെ പ്രവർത്തനമാരംഭിക്കും. എന്നാൽ ഘട്ടം ഘട്ടമായാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക എന്നറിയുന്നു .

തുടക്കത്തിൽ ഏതൊക്കെ ക്ലാസുകൾ പ്രവർത്തിക്കണമെന്ന് സ്കൂൾ ബോർഡും സ്കൂൾ മേനജ്മെൻറ് കമ്മിറ്റിയും തീരുമാനമെടുക്കും. സ്കൂളിലെ സൗകര്യമനുസരിച്ചാണ് ഇത് തീരുമാനിക്കുക. ഒന്നാം ഘട്ടം എന്ന നിലക്ക് 12ാം ക്ലാസ് മാത്രമാണ് ഇപ്പോൾ തുറക്കാൻ സാധ്യത. ചില സ്കൂളുകൾ ഒന്നാം ഘട്ടത്തിൽ പത്തും പന്ത്രണ്ടും ക്ലാസുകൾ തുറക്കുന്നുണ്ട്.

മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കം പലസ്കൂളുകളും ആദ്യ ഘട്ടത്തിൽ 12ാം ക്ലാസ് മാത്രമാണ് ആരംഭിക്കുക.

വാക്സിൻ എടുത്ത കുട്ടികൾക്ക് മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *