നാട്ടിൽ വച്ച് വാക്‌സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം

നാട്ടിൽ വച്ച് വാക്‌സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം. നാട്ടിൽ ആയിരുന്ന ഘട്ടത്തിൽ വാക്‌സിൻ എടുത്ത പ്രവാസികൾ തിരികെ ഒമാനിൽ എത്തുന്ന മുറയ്ക്ക് ഒമാന്റെ TARASSUD ആപ്പിൽ അത് രെജിസ്റ്റെർ ചെയ്യാൻ സാഹചര്യം.

രണ്ടു മാർഗങ്ങളാണ് ഉള്ളത്. ഒന്നാമത്തേത് വാട്സാപ്പ് വഴി ആഡ് ചെയ്യാം

ഇന്ത്യയിൽ നിന്നും ഒമാൻ അംഗീകാരം നൽകിയ രണ്ടു ഡോസ് വാക്സിൻ എടുത്ത് ഒമാനിലേക്ക് വന്നവർ Tarassud+ ൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് തഴെ ഇംഗ്ലീഷിൽ കാണുന്ന ഫോം വലിയ അക്ഷരത്തിൽ ഫില്ല് ചെയ്ത് താഴെ പറഞ്ഞിട്ടുള്ള രേഖകൾ കൂടെ അയച്ച് കൊടുക്കുക.
 
1. പാസ്പോർട്ട് കോപ്പി (ആദ്യത്തെ പേജ്)
2. ഐ ഡി കാർഡ് (ആദ്യത്തെ പേജ്)
3. വാക്സിൻ സർട്ടിഫിക്കറ്റുകൾ.
4. നാട്ടിൽ നിന്നും ഒമാനിലേക്ക് വരുവാനായി റജിസ്റ്റർ ചെയ്ത ഇ മുശ്രിഫ് സർട്ടിഫിക്കറ്റ്
 
മലയാളത്തിൽ എഴുതിയിട്ടുള്ളവയും താഴെയുള്ള ലിങ്കും ഒഴിവാക്കി ഇംഗ്ലീഷിൽ ഉള്ളവ മാത്രമാണ് പൂരിപ്പിച്ച് അയക്കേണ്ടത്.
കൃത്യമം കാണിക്കുന്നവർ നിയമ നടപടിക്ക് വിധേയരാവേണ്ടി വരും.
Please update my vaccination certificate in Tarassud+
 
Name:
Civil ID No:
Date of Birth:
Civil ID Exp:
Passport No:
GSM:
Vaccination Details:
Vaccine Name:
Date of 1st Dose:
Date of 2nd Dose:
Vaccinated by:
Vaccination at:
 
മുകളിൽ പറഞ്ഞ കാര്യങ്ങൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മുകളിൽ പറഞ്ഞ പ്രകാരം അയച്ചുകൊടുക്കുക.
 
 

രണ്ടാമതായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നേരിട്ട് ചെന്ന് ആഡ് ചെയ്യിക്കാം

മസ്‌കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് ഇതിനായുള്ള കൗണ്ടർ പ്രവർത്തിക്കുന്നത്. വാക്‌സിൻ എടുക്കുന്ന കാർ പാർക്കിംഗ് ഏരിയ യിൽ വന്നിട്ട് മുൻപ് വാക്‌സിൻ എടുത്തവർ ആണെന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥർ അത് രജിസ്റ്റർ ചെയ്യാനുള്ള കൗണ്ടർ കാട്ടിത്തരും.

Leave a Reply

Your email address will not be published. Required fields are marked *