യൂറോകപ്പ് പ്രവചന മത്സരം ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

യൂറോകപ്പ് 2020 യോട് അനുബന്ധിച്ചു ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ‘ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ” സ്പോർട്സ് ഉൽപ്പന്ന വിതരണ രംഗത്തെ മുൻനിര സ്ഥാപനമായ ” അൽ ഹാബിൽ ട്രേഡിങ്ങും ” സംയുക്തമായി ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ്ബുക് പേജുമായി ചേർന്ന് സംഘടിപ്പിച്ച യൂറോകപ്പ് 2020 ജേതാക്കളെ പ്രവചിക്കുന്ന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . ആവേശകരമായ പ്രതികരണമാണ് മത്സരത്തിനു ലഭിച്ചത് നാനൂറിലേറെ ആളുകൾ പങ്കെടുത്ത മത്സരത്തിൽ കൂടുതൽ പേരും പ്രവചിച്ചത് ഇറ്റലി, ഡെന്മാർക്ക് ടീമുകൾ ജേതാക്കളാകും എന്നായിരുന്നു. ശരിയായ ഉത്തരം പ്രവചിച്ചവരിൽ നിന്നും അഞ്ചുപേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്ത് . ബിന്ദു നായർ ( റൂവി ) , സീജ സുധീർ ( അൽ ഖൂദ് ) റോയ് മാത്യു ഇല്ലിക്കൽ ( മസീറ ) ഹാഷിം ഹസ്സൻ ( അസൈബ ) കിമി ജിജോ ( സലാല ) എന്നിവരാണ് ജേതാക്കളായത് . വിജയികൾക്ക് അൽ ഹാബിൽ ട്രേഡിങിൽ നിന്നുള്ള സ്പോർട്സ് ഷൂ ആണ് സമ്മാനമായി നൽകിയത് .

വിജയികളെ അഭിനന്ദിക്കുന്നതയും, മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നതായും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും, അൽ ഹാബിൽ ട്രേഡിങ് ഉടമ നജീബും പറഞ്ഞു. കൂടുതൽ ആവേശകരമായ മത്സരങ്ങളുമായി ഇനിയും വരുമെന്നും, മത്സരത്തിന് മേൽനോട്ടം വഹിച്ച ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ് ബുക്ക് പേജ് അഡ്മിൻ വി.കെ ഷെഫീറിനെ അഭിനന്ദിക്കുന്നതായും ഇവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *