"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ദേശീയ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി ദാഹിറ ഗവർണറേറ്റിൽ വിദേശികൾക്ക് സൗജന്യ വാക്സിനേഷൻ ഇന്ന് തുടക്കം കുറിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . ആരോഗ്യ മന്ത്രാലയം നൽകുന്ന ലിങ്കൽ രജിസ്റ്റർ ചെയ്തുവേണം വാക്സീനേഷൻ കേന്ദ്രങ്ങളിലെത്താൻ.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിലായിരിക്കും കുത്തിവെപ്പ് കേന്ദ്രങ്ങളൊരുക്കുക
രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് വാക്സിനേഷൻ സമയം . ഇബ്രിയിലെ അൽ മുഅല്ലഅ് ഇബ്ൻ അബീ സുഫ് , യങ്കൽ വാലി ഓഫീസ് , ദങ്ക് സ്പോർട്സ് സെന്റർ എന്നി വിടങ്ങളിലാണ് കുത്തിവെപ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത് . 18 വയസിന് മുകളിൽ പ്രാ യമുള്ള പ്രവാസികൾക്കാണ് വാക്സീൻ നൽകുന്നത് . ബാ ർബർമാർ , ബ്യൂട്ടി സലൂൺ ജീവനക്കാർ , വീട്ടു ജോലിക്കാർ , കർഷകർ എന്നിവ രെയാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്
വാക്സിനേഷന് എത്തുന്നവർ റസിഡൻസ് കാർഡ് കാണിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . ദാഹിറ ഗവർണറേറ്റിൽ ജോലി ചെയ്യുന്ന മുൻഗണനാ വിഭാഗത്തിൽപെട്ട മുഴുവൻ വിദേശികൾക്കും വാക്സീനേഷൻ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും
മറ്റ് ടാർഗെറ്റ് ലേബർ വിഭാഗങ്ങൾ വരും ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്യും. എല്ലാവരും ഓൺലൈൻ ലിങ്ക് വഴി ഒരു അപ്പോയ്ന്റ്മെന്റ് എടുക്കണം , കൂടാതെ റസിഡന്റ് കാർഡും ഉണ്ടായിരിക്കണം, ”MOH ൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക