ഇന്ത്യ 75 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

ഒമാനിലെ പ്രവാസികളും സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ നിറവിൽ

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു ആശംസകൾ അറിയിച്ചു

കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ എല്ലാം ഓൺലൈനിൽ

ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഇന്ത്യയിലെ ജനങ്ങൾക്കും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് .

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നു. 

ഒമാനിലും ഇന്ത്യക്കാർ സ്വാതന്ത്ര്യ ദിനം ആഘോഷം ആക്കുന്നു. ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിലും, ഇന്ത്യൻ സ്കൂളുകളുടെ നേതൃത്വത്തിലും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ എല്ലാം ഓൺലൈനിൽ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.

നിരന്തരം ഉള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്ക്കൊടുവിൽ 1947 ഓഗസ്റ്റ് 15 നു ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനയിച്ചു. ഇന്ത്യാ സ്വതന്ത്ര രാജ്യമായി മാറി

ഇന്ത്യന്‍ എംബസിയില്‍ ഇത്തവണയും വെര്‍ച്ച്വല്‍ സ്വാതന്ത്ര്യ ദിനാഘോഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

കൊവിഡ്-19 പശ്ചാത്തലത്തില് മസ്‌കത്ത് ഇന്ത്യന് എംബസിയില് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷം വെര്ച്ച്വല് ആയി നടക്കും. നാളെ രാവിലെ 8.00 മണിക്ക് ആഘോഷ പരിപാടികള് ആരംഭിക്കും. ഇന്ത്യന് എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമേ ചടങ്ങില് സംബന്ധിക്കുകയുള്ളൂ.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇപ്രാവശ്യം പൊതുജനങ്ങള്ക്ക് പ്രവേശനം ഒഴിവാക്കിയത്. എന്നാല്, ഇന്ത്യന് എംബസിയുടെ യൂ ടൂബ് ചാനലില് പരിപാടികള് തത്സമയം കാണാം.
 

ഇന്ത്യൻ സ്കൂളുകളിലെ സ്വാതന്ത്ര ദിന ആഘോഷ പരിപാടികൾ ഇന്ത്യൻ അംബാസിഡർ ഉൽഘാടനം ചെയ്തു.

Purushottam Ad

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇന്ത്യയുടെ 75ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ്​ എ​ന്ന പേ​രി​ലു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്യം വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. 75ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ വേ​ള​യി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളോ​ർ​ത്ത്​ അ​ഭി​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​നും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ സ​യ്യി​ദ്​ സ​ൽ​മാ​ൻ ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ 75 ക​ലാ​രൂ​പ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ‘മൈ ​ഇ​ന്ത്യ, മൈ ​പ്രൈ​ഡ്​’ ഇ-​ബു​ക്കും അം​ബാ​സ​ഡ​ർ പു​റ​ത്തി​റ​ക്കി. ആ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യി സ്​​കൂ​ൾ ബോ​ർ​ഡ്​ ലോ​ഗോ ഡി​സൈ​നി​ങ്, ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ, ബീ​ച്ച്​ ക്ലീ​നി​ങ്, ട്രീ ​പ്ലാ​േ​ന്‍റ​ഷ​ൻ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി അ​നൂ​ജ്​ സ്വ​രൂ​പ്​ പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​​ സ​ച്ചി​ൻ തോ​പ്രാ​നി പ​രി​പാ​ടി​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

വിവിധ ഇന്ത്യൻ സ്കൂളുകളുടെ യൂട്യൂബ് ചാലുകളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്യും

INDIAN SCHOOL MUSCAT

INDIAN SCHOOL WADI AL KABIR (ISWK)

INDIAN SCHOOL AL SEEB

INDIAN SCHOOL AL MABELAH

വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നടക്കും

സോഷ്യൽ ഫോറം ഒമാൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു

സോഷ്യൽ ഫോറം ഒമാൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
സോഷ്യൽ ഫോറം ഒമാന്റെ നേതൃത്വത്തില് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിക്കുന്നത്. വൈകിട്ട് 8.30ന് സൂം വഴി സംഘടിപ്പിക്കുന്ന ഓണ്ലൈന് സംഗമം എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. അതോടപ്പം ഒമാന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ്, കോവിഡ് പോരാളികളെ ആദരിക്കൽ എന്നീ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു.

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *