"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഇന്ത്യയിലെ ജനങ്ങൾക്കും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് .
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നു.
ഒമാനിലും ഇന്ത്യക്കാർ സ്വാതന്ത്ര്യ ദിനം ആഘോഷം ആക്കുന്നു. ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിലും, ഇന്ത്യൻ സ്കൂളുകളുടെ നേതൃത്വത്തിലും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ എല്ലാം ഓൺലൈനിൽ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.
പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.
നിരന്തരം ഉള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്ക്കൊടുവിൽ 1947 ഓഗസ്റ്റ് 15 നു ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനയിച്ചു. ഇന്ത്യാ സ്വതന്ത്ര രാജ്യമായി മാറി
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലുള്ള ആഘോഷ പരിപാടി ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം വിശിഷ്ടാതിഥിയായിരുന്നു. 75ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളോർത്ത് അഭിമാനിക്കേണ്ടതുണ്ടെന്ന് ചെയർമാൻ പറഞ്ഞു. അംബാസഡർ മുനുമഹാവർ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാനും സ്വാതന്ത്ര്യ ദിനാഘോഷ കമ്മിറ്റി അധ്യക്ഷനുമായ സയ്യിദ് സൽമാൻ നന്ദി പറഞ്ഞു. ഇന്ത്യയിലെ 75 കലാരൂപങ്ങൾ അടങ്ങുന്ന ‘മൈ ഇന്ത്യ, മൈ പ്രൈഡ്’ ഇ-ബുക്കും അംബാസഡർ പുറത്തിറക്കി. ആഘോഷത്തിെൻറ ഭാഗമായി സ്കൂൾ ബോർഡ് ലോഗോ ഡിസൈനിങ്, ബ്ലഡ് ഡൊണേഷൻ, ബീച്ച് ക്ലീനിങ്, ട്രീ പ്ലാേന്റഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് പറഞ്ഞു. മസ്‌കത്ത് ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡൻറ് സച്ചിൻ തോപ്രാനി പരിപാടിയിൽ നന്ദി പറഞ്ഞു.
INDIAN SCHOOL MUSCAT
INDIAN SCHOOL WADI AL KABIR (ISWK)
INDIAN SCHOOL AL SEEB
INDIAN SCHOOL AL MABELAH
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക