"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യയിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ടീമുകളിലൊന്നായ മുംബൈ ഈ മാസം അവസാനം ഒമാനിൽ പര്യടനം നടത്തുകയും രാജ്യത്തെ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടി 20, 50 ഓവർ മത്സരങ്ങൾ നടത്തുകയും ചെയ്യും.
41 തവണ രഞ്ജി ട്രോഫി ചാമ്പ്യന്മാരായി റെേക്കാഡ് കുറിച്ച മുംബൈ ടീം ട്വെൻറി 20 ലോകകപ്പിന് തയാറാവുന്ന ഒമാൻ ദേശീയ ടീമുമായി മൂന്നു ട്വെൻറി 20 മത്സരങ്ങളും അത്ര തന്നെ ഏകദിനമത്സരങ്ങളും കളിക്കും.
ആഗസ്റ്റ് 20 നാണ് മുംബൈ ടീം മസ്കത്തിൽ എത്തുന്നത്. ഒക്ടോബറിൽ യു.എ.ഇ യോടൊപ്പം ട്വെൻറി 20 ലോകകപ്പിന് വേദിയാവുന്ന ഒമാൻ സെപ്റ്റംബറിൽ വേൾഡ് ക്രിക്കറ്റ് ലീഗ് രണ്ടു ഏകദിന മത്സരങ്ങൾക്കും വേദിയാവുന്നുണ്ട്. നേപ്പാൾ, യു. എസ്. എ, സ്കോട്ട്ലൻഡ്, പാപ്വ ന്യൂഗിനി എന്നീ ടീമുകളാണ് ഇതിൽ മാറ്റുരക്കുന്നത്. 2013 ൽ ശ്രീലങ്കൻ താരം ദിലിപ് മെൻഡിസ് കോച്ച് ആയി വന്നതോടെ അസൂയാവഹമായ വളർച്ച നേടിയ ഒമാൻ 2023 ൽ നടക്കുന്ന ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിന് മത്സരങ്ങൾക്ക് യോഗ്യത നേടാനുള്ള തീവ്രശ്രമത്തിലാണ്.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക