"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കൃത്യമായ ആരോഗ്യ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ.
ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാത്തവർക്കെതിരെ നടപടിയുണ്ടാകും. നടപടി എന്താകണമെന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കും. കൃത്യമായ ആരോഗ്യ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ എന്നും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒമാനിൽ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വരുന്ന ആഴ്ചകളിൽ വാക്സിനേഷൻ സജീവമാകും. 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചുകഴിഞ്ഞു. ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണനാ പട്ടികയിലുള്ളവർക്ക് ഒരു ഡോസ് എങ്കിലും വാക്സിൻ നൽകുകയാണ് ലക്ഷ്യം.
അടുത്ത രണ്ട് മുതൽ മൂന്നാഴ്ചക്കുള്ളിൽ 32000 വിദ്യാർഥികൾക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണനാ പട്ടികയിൽ അന്താരാഷ്ട്ര സ്കൂളുകളിലുള്ള വിദേശ വിദ്യാർഥികളും ഉൾപ്പെടും.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക