ഒമാനിൽ നൈറ്റ് ലോക്ക് ഡൌൺ ഇന്നു മുതൽ രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ ആയിരിക്കുമെന്ന് സുപ്രീം കമ്മറ്റി

ലോക്ക്ഡൗൺ സമയം പുനക്രമീകരിച്ച്‌ ഒമാൻ സുപ്രിം സമിതി.

ലോക്ക്ഡൗൺ സമയം ഇന്ന് (ജൂലൈ 29 വ്യാഴാഴ്ച) മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി കാല ലോക്ക്ഡൗൺ രാത്രി 10 മുതൽ പുലർച്ചെ 4 വരെ ആക്കിയതായി സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

നേരത്തെ വൈകുന്നേരം 5 മുതൽ പുലർച്ചെ 4 വരെയായിരുന്നു ലോക്ക്ഡൗൺ.

ഒമാനിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രകൾക്ക് വാക്‌സീനേഷൻ നിർബന്ധമാക്കുന്നത് പരിഗണനയിലാണെന്ന് സുപ്രീം കമ്മിറ്റി. സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശിക്കാൻ വാക്‌സീൻ നിർബമാക്കുന്നതും ആലോചിക്കുന്നതായും ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗം സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു.
 
രാജ്യം ആഗസ്ത് ഒന്ന് മുതൽ രണ്ടാമത് ഡോസ് വാക്‌സീനേഷൻ ആരംഭിക്കും. ആദ്യ ഡോസ് സ്വീകരിച്ചിട്ടില്ലാത്തവർ എത്രയും പെട്ടന്ന് കുത്തിവെപ്പെടുക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. വാക്‌സീൻ സ്വാകരിക്കാത്തവർക്കെതിരെയുള്ള നടപടികളും പരിഗണനയിലാണ്. വിവിധ മേഖലകളിൽ വാക്‌സീനേഷൻ ഉടൻ നിർബന്ധമാക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
 
സമ്പൂർണ ലോക്ക്ഡൗൺ ദിനങ്ങളിലും ഭാഗിക ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലും സഹകരിച്ച പൊതുജനങ്ങൾക്ക് സുപ്രീം കമ്മിറ്റി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. സുരക്ഷാ, സൈനിക വിഭാഗങ്ങൾക്കും സ്വകാര്യ മേഖലക്കും സ്ഥാപനങ്ങൾക്കും സുപ്രീം കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രോഗനിരക്ക് കുറയ്ക്കുന്നതിനും ആശുപത്രികളിലും തീവ്രപരിചരണ വിഭാഗഗത്തിലും രോഗികൾ കുറയുന്നതിനും സഹായകമായെന്ന് സുപ്രീം കമ്മിറ്റി വിലയിരുത്തി. ആശുപത്രികളില് പ്രവേശിപ്പിക്കപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. മരണ നിരക്കിലും ക്രമേണ കുറവുണ്ടായി.
തുടർന്നുള്ള ദിവസങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കണമെന്നും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും വാക്‌സീനേഷൻ ക്യാമ്പയിനുമായി സഹകരിക്കണമെന്നും സുപ്രീം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *