ഒമാനിൽ വെള്ളിയാഴ്ച കോവിഡ് ബാധിച്ചു ഡോക്ടർ ഉൾപ്പെടെ 5 മലയാളികൾ കൂടി മരിച്ചു

ഒമാനിലെ ബുറൈമിയിൽ സ്വകാര്യക്ലനിക്കിൽ പ്രവർത്തിച്ചിരുന്ന മലയാളി ഡോക്​ടർ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ ( 51) ആണ്​ മരിച്ചത്​. കഴിഞ്ഞ 12 വർഷമായി ഒമാനിലുള്ള ഇദ്ദേഹം അറ്റ്ലസ് ഹോസ്‌പിറ്റൽ, എൻ.എം.സി ഹോസ്​പിറ്റൽ, സലാലയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും ജോലി ചെയ്​തിട്ടുണ്ട്​. ഒന്നര മാസം മുമ്പ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിയെത്തിയതാണ്​. ഭാര്യ: സബിത. സംസ്​കാരം സൊഹാർ ശ്​മശാനത്തിൽ നടക്കും.

തൃശൂർ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടിൽ ഹൈദർ ഉമ്മർ ( 64) കോവിഡ് മൂലം മരണപ്പെട്ടു . ഒമാനിലെ മസീറയിലാണ് അദ്ധേഹം ജോലി ചെയ്തിരുന്നത് തൃശൂർ വാടാനപ്പള്ളി സ്വദേശി ഹൈറുന്നീസയാണ് ഭാര്യ
മക്കൾ . മുഹമ്മദ് , യുനസ് , ഉനൈദ , ഉനൈസ ,

കൊല്ലം തഴവ, മണപള്ളി സൗത്ത് തറമ്മലേത്തു വീട്ടിൽ സണ്ണി മാത്യു ഒമാനിലെ സുവൈഖിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു.

സുവൈഖിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഡിവിഷനിൽ ജോലി അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ: സുജ സണ്ണി.
മക്കൾ: ഫെബി സണ്ണി, ഫബൻ സണ്ണി

ഒമാനിലെ നക്കലിൽ സ്വകാര്യ പ്രിൻറിംഗ് പ്രസ്സ് കമ്പനിയിൽ ജോലിചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശി ദേവദാസ് ആണ് കൊവിഡിനെ തുടർന്ന് ബർക്ക യിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്

സുവൈകിൽ ഡോസ്തീൻ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ കൊടുമുടി വളാഞ്ചേരി സ്വദേശി സാബിത് 36. വയസ്സ്. സോഹാർ ഹോസ്പിറ്റലിൽ വെച്ച് കോവിഡ് മൂലം മരണപ്പെട്ടു. രണ്ടു അനുജന്മാർ ഒമാനിൽ മദീന ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു.

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *