2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഏഷ്യ വൻകരയിൽ നിന്നും മത്സരിക്കുന്ന ടീമുകളെ കണ്ടെത്തുന്നതിനുള്ള അവസാന റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഒമാൻ. ആറ് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിൽ ഒമാൻ ഗ്രൂപ്പ് ” ബി ” യിൽ ആണ് സ്ഥാനം പിടിച്ചത്. ഈ ഗ്രൂപ്പിൽ ഒമാന് പുറമെ കരുത്തരായ ജപ്പാൻ, ആസ്‌ത്രേലിയ , സൗദി അറബിയെ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ആണുള്ളത് . ഹോം ആൻഡ് എവേയ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും , ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തു എത്തുന്ന ടീമുകൾ ” പ്ലേയ് ഓഫ് ” മത്സരിച്ചു ജയിക്കുന്ന ടീം ഓഷ്യാന മേഖലയിൽ നിന്നുമുള്ള ടീമുമായി മത്സരിക്കണം . അവിടെ ജയിക്കുന്ന ടീമിനും ലോകകപ്പിൽ കളിക്കാം . നിലവിൽ ജപ്പാൻ, ആസ്ത്രേലിയ എന്നീ ടീമുകൾ സ്ഥിരമായി ലോകകപ്പ് കളിക്കുന്ന ടീമുകൾ ആണ് , സൗദി അറേബിയയും ലോകകപ്പിൽ ഇടയ്ക്കു കളിക്കുന്ന ടീമാണ് . നിലവിൽ ഓരോ മത്സരവും ഒമാനെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ് . 

നേരെത്തെ 2014 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സമാനമായ ഗ്രൂപ്പിൽ ആയിരുന്നു ഒമാൻ . അന്ന് ജപ്പാൻ, ആസ്‌ത്രേലിയ , ജോർദാൻ, ഇറാക്ക് എന്നീ ടീമുകൾക്ക് ഒപ്പമുള്ള ഗ്രൂപ്പിൽ ആയിരുന്ന ഒമാൻ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു എങ്കിലും നിർഭാഗ്യം കൊണ്ടാണ് യോഗ്യത നേടാതെ പോയത് . ഇറാൻ, ഇറാക്ക്, യു.എ . ഇ .കൊറിയ , സിറിയ, ലെബനോൻ എന്നീ രാജ്യങ്ങൾ ആണ് ഗ്രൂപ്പ് ” എ ” യിൾ ഉള്ളത്. സെപ്റ്റമ്പർ രണ്ടു മുതൽ യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും . ആതിഥേയരായ ഖത്തർ നേരെത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *