നാളെമുതല്‍ അപേക്ഷിക്കാം

അപേക്ഷിക്കാൻ ഉള്ള ലിങ്ക് നാളെമുതൽ മാത്രമേ ആക്റ്റീവ് ആകുകയുള്ളു

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്.

വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

www.norkaroots.org ൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ 23/6/2021 മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. വിവരങ്ങൾ www.norkaroots.org ൽ ലഭിക്കും.

Related Post For More reading

ഇന്സൈഡ് ഒമാൻ LIVE ഓൺലൈൻ റേഡിയോ കേൾക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *