"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം, ചെയ്യേണ്ടത് ഇങ്ങനെ
ആദ്യ ഡോസ് എടുത്ത് 28 ദിവസം പൂർത്തിയായവർക്ക് മാത്രമേ ചെയ്യാൻ പറ്റുകയുള്ളു..
നാട്ടിലുള്ള പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. 28 ദിവസത്തിനുശേഷം മുൻഗണനാലിസ്റ്റിൽ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിൽ വന്നത്. ഒന്നാമത്തെ ഡോസ് എടുത്ത് 28 ദിവസം പൂര്‍ത്തിയായവർക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
1: https://covid19.kerala.gov.in/vaccine/ എന്ന കയറുക.
2: Individuals എന്ന സെക്ഷൻ സെലക്ട് ചെയ്യുക.
3: ജില്ല, റിക്വസ്റ്റ് ടൈപ്പ്, ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ റഫറൻസ് നമ്പർ (കോവിൻ റഫറൻസ് നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ) രേഖപ്പെടുത്തുക.
4: രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന്റെ കോളം പൂരിപ്പിക്കുക.
5: പാസ്പോർട്ട്, വിസ രേഖ എന്നിവ ഇതോടൊപ്പം അപ് ലോഡ് ചെയ്യുക. കോവിൻ പോർട്ടലിൽ നൽകിയ ഐഡി പ്രൂഫ് ആണ് അപ്ലോഡ് ചെയ്യേണ്ടത്.
6. കൂടുതൽ സംശയ നിവാരണത്തിന് കൊറോണ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുക.
കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
കൂടുതൽ വായനയ്ക്ക് ബന്ധപ്പെട്ട പോസ്റ്റുകൾ