സോഹാർ കെഎംസിസി വൈസ് പ്രസിഡന്‍റ് ത്രിശൂർ പെരുമ്പിലാവ് സ്വദേശി അബ്ദുല്‍ ഖാദര്‍ പെരുമ്പിലാവ് സോഹാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
കോവിഡ് ബാധിച്ച് സോഹാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മഹാമാരി കാലത്തേ കെഎംസിസി യുടെ പ്രവർത്തനങ്ങളിൽ സൊഹാർ മേഖലയിൽ നിറ സാന്നിധ്യം ആയിരുന്നു.
കെഎംസിസി നേതാവ് കെ യൂസുഫ് സലീം, പരേതനെ അനുസ്മരിക്കുന്നു
മഹാമാരി ക്കിടയിൽ പ്രവാസി സമൂഹത്തിന് ആശ്രയ ഹസ്ത മായി നിലകൊണ്ട ഒന്നര പതിറ്റാണ്ട് കാലത്തെ സഹോദരതുല്യ സ്നേഹത്തിന് ഉടമയായ എൻറെ സഹപ്രവർത്തകൻ മസ്കറ്റ് സോഹാർ കെഎംസിസിയുടെ സെക്രട്ടറി തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ഇ.അബ്ദുൽ ഖാദർ ഒമാനിലെ സോഹാറിൽ നിര്യാതനായി എന്ന വാർത്ത ഏറെ ദുഃഖത്തോടെ യാണ് അല്പം മുമ്പ് അറിയാൻ കഴിഞ്ഞത്.
സംഘടനാ രംഗത്ത് അർപ്പണമനോഭാവവും നിശ്ചയദാർഢ്യവും ആത്മാർത്ഥതയും കൈമുതലാക്കി പ്രവർത്തനനിരതനായി നിലകൊണ്ട പ്രിയപ്പെട്ട ഖാദിർ സാഹിബിന്റെ വേർപാട് ഏറെ വേദനയുളവാക്കുന്ന ഒന്നാണ്. രാത്രി ഏറെ വൈകി നടക്കുന്ന സംഘടനാ മീറ്റിങ്ങുകളിൽ വളരെ ദൂരത്തു നിന്നും ടാക്സിയിൽ എത്തി ടാക്സിയിൽ തന്നെ തിരികെ പോകാറുള്ള ഖാദർ സാഹിബിന്റെ സംഘടനാപ്രവർത്തനം ഏറെ മാതൃകാപരമായിരുന്നു.
സോഹാർ കെഎംസിസിയുടെ ഓഡിറ്ററായും നിരവധി വർഷങ്ങൾ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കറകളഞ്ഞ പ്രസ്ഥാന സ്നേഹവും ഉലയാത്ത സൗഹൃദ മനസ്സും നിലക്കാത്ത കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു.
നേരിൽ കാണാൻ കഴിയാത്ത നിസ്സഹായാവസ്ഥയും അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത വേദനയും പങ്കുവെച്ചുകൊണ്ട് ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ വിനീതനും പങ്കാളിയാകുന്നു.
ജഗന്നിയന്താവ് പരലോക ജീവിതം ധന്യമാക്കട്ടെ..
കെ യൂസുഫ് സലീം,കൊല്ലം.