ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകൻ്റെ അനുഭവ കുറിപ്പ്: 👇

അസ്സലാമു അലൈക്കും ..

സോഷ്യൽ ഫോറം ഒമാൻ വളണ്ടിയേഴ്സ് ടീം ചെയ്ത് വരുന്ന കോവിഡ് മരണാനന്തര പ്രക്രീയയുടെ ഭാഗമായി ഇന്നലെ ഞങ്ങൾ മബേല സനയ്യ കബർസ്ഥാനിൽ ചങ്ങനാശ്ശേരിയിലുള്ള ഒരു സഹോദരൻ്റെ മയ്യത്ത് പരിപാലത്തിന് പോയപ്പോൾ വളരെ സങ്കടകരമായ കണ്ണ് നനഞ്ഞുപ്പോയ ഒരു കാഴ്ച്ച കാണേണ്ടി വന്നു . ഏകദേശം 30 വയസ്സ് തോന്നിക്കുന്ന ഒരു മയ്യത്ത് കൂടെ ചങ്ങനാശ്ശേരി സഹോദരൻ്റെ മയ്യത്തിൻ്റെ കൂടെ വന്നു , കൂടെ ഒരു ഒമാനി മാത്രം . ആംബുലൻസിന്ന് ഇറക്കാനും ജനാസ കുളിപ്പിക്കുന്നതിലേക്ക് എടുക്കാനുമൊക്കെ സഹായിക്കുമ്പോഴും ഞങ്ങൾ പരസ്പരം പറയുന്നുണ്ടായിരുന്നു ഇതെന്താണ് റബ്ബേ ഒമാനി ആയിട്ടും ഒരാൾ കൂടെ ഇല്ലാതെ വരുന്ന അവസ്ഥ . അവസാനം രണ്ട് മയ്യത്തുകളും എല്ലാം കഴിഞ്ഞ് നമസ്കാരത്തിന് എല്ലാവരും ഒന്നിച്ച് നിർവ്വഹിച്ച് കബറടക്കത്തിലേക്ക് എത്തിക്കാനും ഞങ്ങൾ സഹായം നൽകി വളരെ സങ്കടകരമായ ശരീര ഭാഷയിൽ ഒന്നിച്ച് വന്ന ആ ഒമാനിയോട് എന്തേ ആരും ഇല്ലാത്തത് എന്ന് ചോദിച്ചപ്പോഴാണ് നമ്മളെ ആകെ കണ്ണ് നനയിക്കുന്ന ആ മറുപടി ഞങ്ങൾ കേൾക്കേണ്ടി വന്നത് .

ആ ചെറുപ്പക്കാരൻ മലയാളി പയ്യനാണ് തിരുവനന്തപുരം സ്വദേശി , ആ ഒമാനി സ്വന്തമായി നടത്തുന്ന ഒരു ചെറിയ ട്രാവൽസിൽ ജോലിക്ക് വന്നതാണ് , ഇവിടെ മറ്റ് ആരുമായി ഒരു ബന്ധവും ഇല്ല , ഒരു മലയാളി വിങ്ങോ സുഹൃത്തുക്കളെയോ ആ ഒമാനിക്ക് അറിയില്ല , വെൻ്റിലേട്ടർ ആയതിന് ശേഷം മരണപ്പെട്ടിട്ട് 2 ദിവസത്തിൽ അധികം കഴിഞ്ഞു . നാടുമായി ബന്ധപ്പെടാനും സംസാരിക്കാനും ഭാഷകളും മറ്റ് പരിമിധികളും ഉണ്ട് അത് കൊണ്ട് തന്നെ പേപ്പർ വർക്കുകൾ ബുദ്ധിമുട്ടായി . ഉടനെ തന്നെ ഞങ്ങൾ ഖബറടക്കമുള്ള എല്ലാ സങ്ങതികളും കൃത്യമായി നിറവേറ്റി കൊണ്ട് അവിടെ വച്ച് തന്നെ ഒമാനിയോട് നാട്ടിലെ കോൺടാക്റ്റ് നമ്പർ വാങ്ങിച്ച് വിളിച്ചു . കോൾ എടുത്തത് ഒരു സ്ത്രീ ആയിരുന്നു അവൻ്റെ ഉമ്മ , തൻ്റെ മകൻ്റെ മരണം അറിഞ്ഞതിന് ശേഷം ഒന്നും അറിയാതെ പൊട്ടിക്കരയുന്ന ആ ഉമ്മയോട് ഞങ്ങൾ എല്ലാം കൃത്യമായി ധരിപ്പിച്ചു . വളരെ പരിതാപകരമാണ് ആ ഉമ്മയുടെ അവസ്ഥ വാടക വീട്ടിലാണ് താമസം, ഭർത്താവ് മരണപ്പെട്ടു , ഒരു പെങ്ങൾ കല്യാണ പ്രായമെത്തി നിൽക്കുന്നു . തൻ്റെ മകനെ വളരെ കഷ്ടപെട്ട് പഠിപ്പിച്ചതിന് ശേഷം പാവം ഇങ്ങോട്ട് വന്നതാണ് മകനും എല്ലാ അത്താണിയും നഷ്ടപെട്ടു. ഉടനെ തന്നെ ഞങ്ങൾ ലീവിന് പോയ മറ്റൊരു സോഷ്യൽ ഫോറം തിരുവനന്തപുരം സ്വദേശി യോട് ഉടനെ അവിടെ പോവാനും മറ്റ് കാര്യങ്ങളിൽ ആവുന്നത് ചെയ്യാനും പറയുകയും ചെയ്തു.

എൻ്റെ പ്രിയ പ്രവാസി സഹോദരന്മാരെ ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ ഓരോരുത്തരും ഏതു വിധേനയെങ്കിലും ഏതെങ്കിലും വിങ്ങിൽ മെമ്പർ ആവണം ( മഹല്ല് കൂട്ടായ്യ , നാട്ടു കൂട്ടം , സോഷ്യൽ ക്ലബുകൾ ,സാംസ്കാരിക സംഘടനകൾ ) അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് തൻ്റെ ജോലിയും താമസവും കമ്പനിയും, സ്വദേശ വിവരണങ്ങളും കൃത്യമായി അറിയുന്ന ഒരു സുഹൃത്തിനെയെങ്കിലും ഉണ്ടാക്കി എടുക്കാൻ ശ്രമിക്കണം .

ഇവിടെ ഈ ഒമാനി വളരെ നല്ല വ്യക്തിത്വം ആയതിനാൽ പാവം എല്ലാത്തിലും കഴിയുന്ന വിധത്തിൽ ഇടപെട്ടു , പക്ഷെ ആ കബറിട ജീവനക്കാരനോട് അന്വേഷിച്ചപ്പോൾ മനസ്സിലായത് ഇന്നലെ വന്ന 6 മയ്യത്തിൽ 5 എണ്ണത്തിൻ്റെ കൂടെ ഒരാള് പോലും ഉണ്ടായില്ല . ഏത് രാജ്യക്കാരനാണ് എന്ന് പോലും അവർക്ക് അറിയില്ല .

അള്ളാഹു എല്ലാവിധ അപകടങ്ങളെ തൊട്ടും , മാറാരോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുമാറാവട്ടെ ആമീൻ …

Leave a Reply

Your email address will not be published. Required fields are marked *