ഒമാനിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ബുക്കിംഗ് ആരംഭിച്ചു.

സ്വകാര്യ ആശുപത്രികളിൽ 18 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശി കൾക്കും വിദേശികൾക്കും വാക്സിൻ എടുക്കാം

  • രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
  • ആരോഗ്യ മന്ത്രാലയം നല്‍ക്കുന്ന മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം
  • ഒരു ഡോസിന് എട്ട് റിയാലാണ് ഫീസ്.
  • ഇതിനു പുറമെ ഒരു ഡോസിന് 3 റിയാൽ സർവീസ് ചാർജ് ആയി നൽകണം
  • ചില സ്വകാര്യ ആശുപത്രിയിൽ ബുക്കിംഗ് കൂടാതെ വാക് ഇൻ വാക്സിനേഷൻ  സേവനവും ലഭ്യമാണ് 

സര്‍ക്കാര്‍ സൗജന്യമായി വാക്സിന്‍ വിതരണം നടത്തുന്നുണ്ട്. മുൻഗണനാ പട്ടിക അടിസ്ഥാനമാക്കിയാണ് വാക്സിന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ളവർക്ക് പണം കൊടുത്ത് വാക്സിന്‍ എടുക്കാം. ആരോഗ്യ മന്ത്രാലയം നല്‍ക്കുന്ന മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം നടക്കുന്നത്

സ്വകാര്യ ആശുപത്രികളിൽ 18 വയസ്സിനു മുകളിലുള്ള എല്ലാ വിദേശികൾക്കും വാക്സിൻ എടുക്കാം
സ്വകാര്യ ആശുപത്രികളിലാരംഭിച്ച കോവിഡ്​ വാക്​സിനേഷന്​ മികച്ച പ്രതികരണം. ആയിര കണക്കിന്​ ആളുകളാണ്​ വാക്​സിൻ സ്വീകരിക്കുന്നത്​. ആരോഗ്യ മന്ത്രാലയത്തി​െൻറ ദേശീയ ഇമ്മ്യൂണൈസേഷൻ കാമ്പയിനിൽ രജിസ്​റ്റർ ചെയ്​ത ആശുപത്രികളിലാണ്​ കോവിഡ്​ വാക്​സിൻ ലഭ്യമാവുക. ആശുപത്രികളിൽ നേരി​ട്ടെത്തുന്നവർക്കും മുൻകൂട്ടി രജിസ്​റ്റർ ചെയ്​തവർക്കും നിശ്​ചിത തുക ഫീസ്​ അടച്ചാൽ വാക്​സിൻ ലഭിക്കും.
സ്വകാര്യ മേഖലയിൽ രണ്ട്​ ഡോസ്​ ആസ്​ട്രാ സെനക്ക വാക്​സിന്​ 22 റിയാലാണ്​ ആരോഗ്യ മന്ത്രാലയം നിശ്​ചയിച്ച നിരക്ക്​. ഒരു ഡോസിന്​ എട്ട്​ റിയാലാണ്​ ഫീസ്​. മൂന്ന്​ റിയാൽ സേവന നിരക്കായും ഈടാക്കാം. സർക്കാരി​െൻറ സൗജന്യ വാക്​സിനുള്ള മുൻഗണനാപട്ടികക്കായി കാത്തുനിൽക്കാൻ താൽപര്യമില്ലാത്തവർക്കും രാജ്യത്തിന്​ പുറത്തേക്ക്​ പോകാനുള്ളവർക്കും പണം കൊടുത്ത്​ വാക്​സിനേഷന്​ വിധേയരാകാം. തുടക്കത്തിൽ 45 വയസിന്​ മുകളിൽ പ്രായമുള്ള വിദേശികൾക്കായിരുന്നു സ്വകാര്യ ആശുപത്രികളിൽ വാക്​സിനേഷൻ. എന്നാൽ കഴിഞ്ഞ ദിവസം മുതൽ 18 വയസിന്​ മുകളിൽ പ്രായമുള്ള വിദേശികൾക്കു​ം വാക്​സിൻ നൽകിതുടങ്ങിയിട്ടുണ്ട്​.

മസ്കത്ത് ഗവർണറേറ്റിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ അൽ റഫാ ആശുപത്രിയുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ വൈകീട്ട് നാല് മുതൽ ഒമ്പതുവരെ ഇവിടെ വാക്സിൻ ലഭിക്കും. വാഹനത്തിൽനിന്ന് ഇറങ്ങാതെ 20 മിനിറ്റ് കൊണ്ട് വാക്സിൻ സ്വീകരിച്ച് മടങ്ങാൻ സാധിക്കും.
രണ്ടാം ഡോസ് എടുക്കുന്നവര്‍ക്കും സർക്കാർ ജീവനക്കാർക്കും ഇവിടെയെത്തി വാക്സിന്‍ എടുക്കം.

വിവിധ സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ ബുക്കിംഗ് വിവരങ്ങൾ

Contact numbers of hospitals for COVID-19 vaccinations (Astra Zeneca)-18 yrs and above.
With Prior booking
1. Badr Al Samaa (All branches)-24799760/ 93932255
2. Apollo Hospital Ruwi (10 am to 6pm) 95312644/ 95313091
3 AdLife Hospital-97908205/ 97401512
4. Oman International Hospital, Ghubra-9am to 8 pm-24903500/99284256
5. Abeer Hospital, Ruwi (10 am to 6pm)-90999335/24770800

Walk in available @
1. KIMS hospital Darsait, 9 am to 8 pm -92459909
2. NMC Vaccination centre @ Panorama Mall (10 am to 5 pm) – 24504000
3. MOH Drive-thru vaccination centre@ Oman Automobile Association at SEEB, Opp Old Airport- 4 pm to 9 pm daily

Leave a Reply

Your email address will not be published. Required fields are marked *