ഒ​മാ​നി​ലെ ഏ​ക മൃ​ഗ​ശാ​ല​യാ​യ അ​ൽ ന​അ്മാ​ൻ സൂ​വി​ന്​ ആ​ക​ർ​ഷ​ണ​മാ​യി പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ സിം​ഹ​വും. അ​ല​ക്സ് എ​ന്നു​ പേ​രി​ട്ടി​രി​ക്കു​ന്ന സിം​ഹം കാ​ഴ്ച​ക്കാ​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ക കൂ​ട്ട​ത്തി​ന​ടു​ത്തേ​ക്ക്​ എ​ത്തു​ന്ന ഇൗ ​എ​ട്ടു വ​യ​സ്സു​കാ​ര​ൻ പൊ​തു​വെ ശാന്തനായാണ് കാണപ്പെടുന്നത് . അ​ല​ക്​​സ്​ അ​ട​ക്കം മൂ​ന്നു​ സിം​ഹ​ങ്ങ​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. മ​റ്റ്​ ര​ണ്ടെ​ണ്ണം മൂ​ന്നു​ വ​യ​സ്സ്​​ മാ​ത്രം പ്രാ​യ​മു​ള്ള​താ​ണ്.

ര​ണ്ടു​ സിം​ഹ​ങ്ങ​ൾ ഏ​താ​നും വ​ർ​ഷം മു​മ്പ്​ മ​രി​ച്ചി​രു​ന്നു. അ​ല​ക്സ് കൂ​ട്ടു​കാ​ർ​ക്ക്​ ഒ​പ്പം സന്തുഷ്ടനാണെന്നു മൃഗ ശാലയുടെ ഉടമ അ​ഹ​മ​ദ് അ​ൽ ബ​ലൂ​ഷി പ​റ​യു​ന്നു. അ​ടു​ത്ത സു​ഹൃ​ത്ത്​ സ​മ്മാ​ന​മാ​യി ന​ൽ​കി​യ അ​ല​ക്​​സി​നെ ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ച്ച​ത്. കു​ട്ടി​ക​ൾ അ​ല​ക്സി​നെ ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്നു. കാ​ഴ്ച​ക്കാ​ർ അ​തി‍െൻറ ഗാം​ഭീ​ര്യ​ത്തെ​യും നി​റ​ത്തെ​യും പ്ര​ശം​സി​ക്കു​ന്നു​മു​ണ്ടെ​ന്ന്​ ഉ​ട​മ പ​റ​യു​ന്നു. ഡോ​ക്ട​ർ എ​ല്ലാ സ​മ​യ​വും അ​ല​ക്സി​നൊ​പ്പ​മു​ണ്ട്. ദി​വ​സ​വും ആ​റു മു​ത​ൽ എ​ട്ടു കി​ലോ വ​രെ മാം​സ​മാ​ണ് സിം​ഹം ക​ഴി​ക്കു​ന്ന​ത്. അ​ല​ക്സ് വ​ന്ന ശേ​ഷം സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​യ മൃ​ഗ​ങ്ങ​ളെ​യും മൃ​ഗ​ശാ​ല​യും കാ​ണാ​ത്ത​വ​ർ​ക്ക് ന​ല്ലൊ​രു അ​വ​സ​ര​മാ​ണ്​ അ​ൽ ന​അ്മാ​ൻ സൂ. ​വി​വി​ധ ത​രം മൃ​ഗ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​പ​രി​സ​ര​വും അ​ടു​ത്ത​റി​യാ​ൻ മൃ​ഗ​ശാ​ല സ​ഹാ​യ​ക​മാ​വും. ക​ടു​വ​ക​ൾ, ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ, ചി​മ്പാ​ൻ​സി, കു​റു​ക്ക​ന്മാ​ർ, ക​ഴു​ത​പ്പു​ലി, മു​ള്ള​ൻ​പ​ന്നി, ഉ​ടു​മ്പ്, മു​യ​ൽ, കു​ര​ങ്ങ്, മാ​ൻ അ​ട​ക്കം നി​ര​വ​ധി മൃ​ഗ​ങ്ങ​ൾ ഈ മൃഗ ശാലയിൽ ഉണ്ട് . പല നിറത്തിലും വർഗ്ഗത്തിലും ഉള്ള പക്ഷികൾ, പാമ്പുകൾ തുടങ്ങി വിവിധ ജീവി വൈഭവത്തിന്റെ ഒരു കേന്ദ്രം തന്നെയാണ് ഇത്. ദിനേന വിവിധ രാജ്യക്കാരായ സന്ദർശകരാണ് ഈ മൃഗശാല സന്ദർശിക്കുന്നത്

ചിത്രത്തിന് കടപ്പാട് :- മാധ്യമം ഓൺലൈൻ

Leave a Reply

Your email address will not be published. Required fields are marked *