"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
വിദേശത്തേക്ക് പോകേണ്ടവർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രേഷൻ ലഭ്യമാണെന്ന് മന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. പാസ്‌പോർട്ടും വിസയും വാക്‌സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കണം. രേഖകൾ ഹാജരാക്കുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത് കർശനമായി നടപ്പാക്കണം. വിദേശത്ത് പോകേണ്ടവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല.
അതേസമയം മറ്റുവിഭാഗങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻ രജിസ്ട്രേഷൻ കേന്ദ്രസർക്കാരിന്റെ തീരുമാനമാണ്. വാക്‌സിനേഷൻ കേന്ദ്രത്തിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ അനിവാര്യമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.