തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.
കൊവിഡ്് മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തുകയും ഏറെ പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്.
തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോര്‍ക്ക സെല്‍ഫ് എംപ്ലോയെന്റ് സ്‌കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ വകയിരുത്തി. പ്രവാസികളുെട വിവിധ ക്ഷേമപദ്ധതികള്‍ക്കുളള ബജറ്റ്
വിഹിതം 170 കോടി രൂപയായും ഉയര്‍ത്തി.