ആക്സിഡന്റ്സ് & ഡിമൈസസ് – ഒമാൻ ചെയർമാൻ നജീബ് കെ മൊയ്തീന്റെ മാതാവ് അമീറാബി കൊച്ചുമൊയ്തീൻ (74) മരണപ്പെട്ടു.

മസ്കത്ത്: ആക്സിഡന്റ്സ് & ഡിമൈസസ് – ഒമാൻ ചെയർമാൻ നജീബ് കെ മൊയ്തീന്റെ മാതാവ് അമീറാബി കൊച്ചുമൊയ്തീൻ (74) മരണപ്പെട്ടു.

തൃശ്ശൂർ ജില്ലയിലെ എടത്തിരുത്തിയിൽ പരേതനായ കൊളങ്ങട്ടു പറമ്പിൽ കൊച്ചു മൊയ്തീന്റെ ഭാര്യയാണ് മരണപ്പെട്ട അമീറാബി.

വർഷങ്ങളായി മസ്‌കത്ത് ഗോബ്റയിൽ മകൻ നജീബിനോടൊപ്പമാണ് താമസം, അവിടെ വച്ചുതന്നെയായിരുന്നു മരണവും.

മക്കൾ: ഹസീദ, സഈദ, നജീബ്‌.
മരുമക്കൾ: ഇഖ്ബാൽ, മുസ്തഫ, അമീറ.

ഒമാനിൽ നടക്കുന്ന അപകടങ്ങൾ/മരണങ്ങൾ റിപ്പോർട്ട്‌ ചെയ്ത് ഉത്തരവാദിത്തപ്പെട്ട ആളുകളിലേക്ക്‌ എത്തിക്കുക, ഫോളോ ആപ്പ് ചെയ്യുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുക, ഫോളോ അപ്പ്‌ ഇല്ലാത്ത കേസ്‌ സ്വയം ഏറ്റെടുത്ത് നടത്തുക എന്നിവ ഉദ്ദേശിച്ച് രൂപീകൃതമായ ഒരു ഗ്രൂപ്പ്‌ ആണ് ആക്സിഡന്റ്സ് & ഡിമൈസസ്

Leave a Reply

Your email address will not be published. Required fields are marked *