നിങ്ങൾക്ക് സ്വയം എങ്ങനെ പ്രോണിങ് ചെയ്യാം?
ചെയ്യേണ്ട രീതി:
1. ഈ രീതി ചെയ്യുമ്പോൾ ഒന്നോ രണ്ടോ തലയിണകൾ നെഞ്ചിനും തുടകളുടെ മുകൾ വശത്തുമായി വെയ്ക്കണം. അതായത്, സ്ഥാപിച്ചിരിക്കുന്ന തലയിണയുടെ മുകളിൽ കമിഴ്ന്നു കിടക്കുമ്പോൾ, കൈകൾ വയറിനടിയിലൂടെ കടന്നു പോകാൻ പാകത്തിനായിരിക്കണം. ഒരെണ്ണം കഴുത്തിന് താഴെയും മറ്റൊന്ന് കണങ്കാലിന് താഴെയും സ്ഥാപിക്കാം.
ആദ്യം, തലയിണയുടെ മുകളിലൂടെ കമിഴ്ന്നു കിടക്കണം, ശരീരം നിവർത്തിവെച്ച രീതിയിലാകണം ഇത്. അല്പസമയത്തിന് ശേഷം ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ, കൈകളുടെ സ്ഥാനം മാറ്റാം . മുപ്പത് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ ഈ രീതിയിൽ കിടക്കാം.
2. അടുത്ത പൊസിഷനിൽ ഒരു കാൽ മറ്റൊന്നിന് മുകളിൽ വെച്ച് ഇടത് വശത്തേയ്ക്ക് ചെരിഞ്ഞ് കിടക്കാം. തലയിണകൾ ഈ രീതി ചെയ്യുമ്പോൾ ആവശ്യമില്ല. ആവശ്യമെങ്കിൽ ഒരു തലയിണ തലയുടെ താഴെ വെക്കാം. അതും നിർബന്ധമില്ല. ഈ രീതിയും മുപ്പത് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ ചെയ്യാം.
3. ഇതേ രീതി ഇനി വലതു വശത്തും ആവർത്തിക്കാം.
4. ഇനി ആദ്യത്തെ പൊസിഷനിലേയ്ക്ക് മടങ്ങി, തലയിണകൾക്ക് മുകളിലൂടെ കമിഴ്ന്നു കിടക്കാം.
5. അവസാമനായി, കാലുകൾ നീട്ടി എഴുന്നെറ്റിരിക്കണം. തോളുകൾ പരമാവധി വിരിച്ച് പുറകോട്ട് അല്പം ചെരിഞ്ഞ് ഇരിക്കണം, പുറകിൽ ആവശ്യമെങ്കിൽ സപ്പോർട്ടിന് തലയിണകൾ ഉപയോഗിക്കാം. ഇല്ലെങ്കിൽ കൈകൾ പുറകോട്ട് നിലത്ത് കുത്തി വെച്ച് ശരീരത്തിന് സപ്പോർട്ട് നൽകാം.
പ്രോണിങ് എങ്ങനെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തും?