ഷമീർ പി ടീ കെ എഴുതുന്നു.
മതിയായ തൊഴിൽ-താമസ രേഖകൾ ഇല്ലാതെ അനധികൃതമായി ഒമാനിൽ തങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പിഴയൊന്നും കൂടാതെ സ്വദേശത്തേക്ക് തിരിച്ചു പോകാനുള്ള അവസരം നവമ്പർ 15 മുതൽ തുടങ്ങുകയാണ്. തൊഴിൽ താമസ രേഖകളുമായി ബന്ധപ്പെട്ട മുഴുവൻ പിഴയും ഒഴിവാക്കിയിട്ടുണ്ട്. ഒമാൻ സർക്കാർ പ്രവാസികൾക്ക് നൽകിയ ഈ അവസരം, ഭീമമായ പിഴ ഒടുക്കുവാനാകാതെ വർഷങ്ങളായി നാട്ടിലേക്ക് പോകുവാൻ സാധിക്കാതിരുന്ന ആയിരങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന മുഴുവൻ ആളുകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ പൊതുമാപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു:
– പൊതുമാപ്പ് ആനുകൂല്യം ലഭിക്കാനുള്ള രജിസ്‌ട്രേഷൻ 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെ ആയിരിക്കും
– നവംബർ 15 ന് മുതൽ മനുഷ്യവിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക (www.manpower.gov.om) വെബ്‌സൈറ്റിലാണ് റെജിസ്റ്റർ ചെയ്യേണ്ടത്. ഇതിനുള്ള ലിങ്ക് 15 മുതൽ സൈറ്റിൽ ലഭ്യമാകും
– പാസ്സ്‌പോർട്ട്, റെസിഡന്റ് കാർഡ് എന്നിവ ഉള്ളവർക്ക് വെബ്‌സൈറ്റിൽ നേരിട്ടോ സനദ് സേവന കേന്ദ്രങ്ങൾ മുഖേനയോ രജിസ്റ്റർ ചെയ്യുവാൻ സാധിക്കും
– പാസ്സ്‌പോർട്ട്, റെസിഡന്റ് കാർഡ് എന്നിവ ഇല്ലാത്തവർ സനദ് സേവന കേന്ദ്രങ്ങളെ സമീപിച്ചാൽ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ച് അവിടെ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്
– രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒരു രെജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്
– രെജിസ്റ്റർ ചെയ്ത് 10 ദിവസത്തിന് ശേഷം (7 പ്രവൃത്തി ദിനം) മന്ത്രാലയം പിഴ ഒഴിവാക്കി യാത്ര പോകുവാനുള്ള അനുമതി ലഭ്യമാക്കും
– 10 ദിവസത്തിന് ശേഷം, നേരത്തെ ലഭിച്ച രെജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസും യാത്രാ അനുമതി ലഭിച്ച വിവരവും അറിയുവാൻ സാധിക്കുന്നതാണ്
– അനുമതി ലഭിച്ചതിന് ശേഷം പാസ്സ്‌പോർട്ട് ഉള്ളവരാണെങ്കിൽ വിമാന ടിക്കറ്റ് എടുത്താൽ അവർക്ക് യാത്ര ചെയ്യുവാൻ സാധിക്കും. അനുമതി ലഭിച്ചതിന്റെ പ്രിന്റ് കയ്യിൽ കരുതണം
– പാസ്സ്‌പോർട്ട് ഇല്ലാത്തവരാണെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ്) നുള്ള അപേക്ഷ തയ്യാറാക്കുകയും മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന്റെ പ്രിന്റുമായി എംബസ്സിയെ സമീപിക്കുകയും അപേക്ഷ സാക്ഷ്യപ്പെടുത്തി ബി എൽ എസ് ഓഫീസ് മുഖേന യാത്രാ രേഖക്ക് അപേക്ഷിക്കുയും ചെയ്യുക
– യാത്ര ചെയ്യുന്നതിന് മുൻപ് പി സി ആർ ടെസ്റ്റ് നിർബന്ധമായും എടുക്കേണ്ടതാണ്. 72 മണിക്കൂർ മുൻപ് സ്വകാര്യ ആശുപത്രീകളിൽ നിന്നും (ഏകദേശം 40 റിയൽ) 24 മണിക്കൂർ നുള്ളിൽ പ്രത്യേകം തയ്യാറാക്കിയ എയർപോർട്ടിലെ ഡ്രൈവ് ഇൻ സെന്ററിൽ കൂടിയോ (24 റിയാൽ) ടെസ്റ്റ് ചെയ്യാവുന്നതാണ്.
– ഫാമിലി വിസയിലും വിസിറ്റ് വിസയിലും എത്തി കാലാവധി കഴിഞ്ഞു അനധികൃതമായി ഒമാനിൽ മനുഷ്യവിഭവ മാത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്കിൽ കൂടി അപേക്ഷിക്കാം
– രെജിസ്റ്റർ ചെയ്യാനുള്ള കാലാവധിയാണ് ഡിസംബർ 31 ന് അവസാനിക്കുന്നത്. അനുമതി ലഭിച്ചവർക്ക് അതിന് ശേഷവും യാത്ര ചെയ്യാവുന്നതാണ്