ഒമാനിൽ നിന്നും പ്രകാശ് നായർ സംവിധാനം ചെയ്ത കൊറോണയും നാല് പെണ്ണുങ്ങളും നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി

സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന അറേബ്യൻ അരീന സാംസ്‌കാരിക കൂട്ടായ്മയുടെ കോവിഡ് ലോക്‌ഡോൺ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡ് കൾ പ്രഖ്യാപിച്ചു.
 
ഒമാനിൽ നിന്നും ലഭിച്ച ജനപ്രിയ പുരസ്‌കാരങ്ങൾ:
1) മികച്ച രണ്ടാമത്തെ ജനപ്രിയ ചിത്രം: 📽️ കൊറോണയും നാല് പെണ്ണുങ്ങളും (സംവിധാനം-പ്രകാശ് നായർ)
2) മികച്ച രണ്ടാമത്തെ ജനപ്രിയ തിരക്കഥ: ✒️ കബീർ യൂസഫ്, ഒമാൻ / കേരളം (ചിത്രം :കൊറോണയും നാല് പെണ്ണുങ്ങളും)
3) മികച്ച ജനപ്രിയ സംവിധായകൻ: 🎬 🎥
പ്രകാശ് നായർ: കൊറോണയും നാല് പെണ്ണുങ്ങളും
4) മികച്ച ജനപ്രിയ നടി: 👸 ഷീനാ ഹിരൺ
(ചിത്രം :കൊറോണയും നാല് പെണ്ണുങ്ങളും)
5) മികച്ച രണ്ടാമത്തെ ജനപ്രിയ നടി: 👸ചാന്ദ്‌നി മനോജ് (ചിത്രം :കൊറോണയും നാല് പെണ്ണുങ്ങളും)
6) മികച്ച ജനപ്രിയ എഡിറ്റർ: 🎞️ എം വി നിഷാദ്, ഒമാൻ (ചിത്രങ്ങൾ: കൊറോണയും നാല് പെണ്ണുങ്ങളും, നാളെ നേരം വെളുക്കട്ടെ)
Arabian Arena Short Film Fest : Jury Citations.
————————————————————-
അറേബ്യൻ അരീനാ ഇൻർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്
പുരസ്‌കാരപ്രഖ്യാപനം- ഒക്ടോബർ 16, വെള്ളിയാഴ്ച. ഇൻഡ്യൻ സമയം രാത്രി 9.30.
————————-
ജൂറി
സംവിധായകൻ സലാം ബാപ്പു, സംവിധായിക വിധു വിൻസന്റ്, സിനിമാറ്റോഗ്രാഫർ അൻസർഷാ, നടൻ അനിൽ നെടുമങ്ങാട് എന്നിവർ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും സംവിധായകൻ എംഎ നിഷാദ് ചെയർമാനുമായ ജൂറി . വിധു ഔദ്യോഗിക തിരക്കുകൾ മൂലം അവസാന റൗണ്ടിൽ ഉണ്ടായില്ല.
കഴിഞ്ഞ ദിവസം സാങ്കേതിക തകരാറുകൾ മൂലം മുൻനിശ്ചയിച്ച പ്രകാരം അവാർഡ് പ്രഖ്യാപനം നടത്താൻ കഴിയാതിരുന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു.
പുരസ്‌കാരങ്ങൾ
1.എക്‌സ്പിരിമെന്റൽ ഫിലിം/പരീക്ഷണാത്മക ചിത്രം
ഈ വിഭാഗത്തിലെ പ്രത്യേക പരാമർശം- അലം എന്ന ചിത്രത്തിന്(സംവിധാനം- രാജേഷ് കംബ്ള, കുവൈറ്റ്).
കോവിഡ്-ലോക്ക്ഡൗൺ സംഘർഷങ്ങൾ ഒരു കൊച്ചുകുട്ടിയുടെ മനോവ്യാപാരങ്ങളിലൂടെ അവതരിപ്പിച്ച നോൺ ലീനിയർ ആവിഷ്‌കാരത്തിന്.
മികച്ച പരീക്ഷണാത്മക ചിത്രം- ശവങ്ങൾ, സംവിധാനം സാഹിദ ഷാർജിമോൻ- സൗദി അറേബ്യ.
ലോക്ക്ഡൗൺ സമയത്ത് പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് കുട്ടികളെ വച്ച് സിനിമ ചെയ്യാനുള്ള സംവിധായികയുടെ ആർജ്ജവത്തിന്
——————————————————————-
2.മികച്ച ശബ്ദലേഖനം/BGM
സലാം വീരോളി- ദി വീൽ- കേരളാ
(ഫോർവേഡ് എന്ന ചിത്രത്തിലെ രതീഷ് റോയിയും മറുപടിയിലെ പിജി രാഗേഷും അവസാനറൗണ്ടിൽ സലാം വീരോളിയോട് മത്സരിച്ചു)
——————————————————————-
3. മികച്ച എഡിറ്റർ/ചിത്രസംയോജകൻ
ഈ വിഭാഗത്തിൽ ജൂറിയുടെ സ്‌പെഷ്യൽ മെൻഷൻ- ശ്രീജിത്ത് എസ് വി (ഫോർവേഡ്-ദുബായ്)
മികച്ച എഡിറ്റർ അവാർഡ്- എംവി നിഷാദ് (നാളെ നേരം വെളുക്കട്ടേ, കൊറോണയും നാല് പെണ്ണുങ്ങളും എന്നീ ചിത്രങ്ങൾക്ക്)
ചിത്രസംയോജനം എന്ന നിർണ്ണായകമായ സർഗ്ഗപ്രക്രിയയുടെ സാധ്യതകൾ സമർത്ഥമായി വിനിയോഗിച്ച് രണ്ട് ചിത്രങ്ങളെയും മിഴിവുറ്റതാക്കിയതിന്
————————————————————————-
4. മികച്ച ക്യാമറാമാൻ
നിതീഷ് സാരംഗി (ത്വര, ദി വീൽ എന്നീ ചിത്രങ്ങൾ)
ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണരായ കഥാപാത്രങ്ങളുടെ മനോവികാരങ്ങളും മിഴിവോടെ പകർത്തിയതിന്
————————————————————————–
5. മികച്ച ബാലതാരം
അഭിറാം പ്രേം ക്രിഷ്ണ-( ദി വീൽ- കേരള)
കോവിഡ്കാല ഭീതിയുടെ നാളുകളിൽ മുതിർന്നവരെക്കാൾ പ്രായോഗികമായി പെരുമാറുന്ന വികലാംഗനായ കൊച്ചുകുട്ടിയെ പക്വതയോടെ അവതരിപ്പിച്ചതിന്.
(ജൂറി എല്ലാ ബാലതാരങ്ങളെയും മെൻഷൻ ചെയ്യുന്നു…എല്ലാവർക്കും പ്രത്യേകപരാമർശത്തിന്റെ സർട്ടിഫിക്കറ്റുകൾ നൽകും)
———————————————————————————-
6. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം
ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം രണ്ട് ചിത്രങ്ങൾക്ക്.
1. അപ്പനിപ്പ എവിടാപ്പാ- (സംവിധാനം- സജാദ് മച്ചാൻ- ദുബായ്)
2.ത്വര- (സംവിധാനം- സബീഷ് വി ഫോർ യു – കേരളാ)
മികച്ച സാമൂഹ്യപ്രതിബദ്ധചിത്രം- ദി വീൽ-(സംവിധാനം- പ്രേമൻ മുച്ചുകുന്ന്- കേരളാ)
മഹാമാരിയുടെ കാലത്ത് അജ്ഞതയും അശ്രദ്ധയും കൊണ്ട് നിസ്സഹായ ജീവിതങ്ങളെ കുരുതികൊടുക്കരുത് എന്ന സാമൂഹ്യ മുന്നറിയിപ്പിന്
———————————————————————————–
7. മികച്ച തിരക്കഥാകൃത്ത്
മുഹമ്മദ് സാലി( മറുപടി- കുവൈറ്റ്)
ബന്ധങ്ങളുടെ വൈകാരികതയും വിലയും തിരിച്ചറിയുന്ന കോവിഡ്-ലോക്കഡൗൺ കാലം, ഒരു കാലമാണെന്ന് ഓർമ്മിപ്പിക്കുന്ന ഹൃദയഹാരിയായ തിരഭാഷ്യത്തിന്. (എംടിയുടെ കാലം എന്ന നോവൽ ഒരു ബിബം പോലെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്).
(അവസാന റൗണ്ടിൽ സാലിയോട് മത്സരിച്ചത് ‘സ്റ്റേ സെയിൻ’ എഴുതിയ ശരത് ചന്ദ്രനും ‘ഫോർവേഡ’എഴുതിയ നിജാസ് വലിയേടത്തും ‘ദി വീൽ’ എഴുതിയ സുരേഷ് ബാബുവും ആണ്.)
——————————————————————————————–
8. മികച്ച നടി
ഈ വിഭാഗത്തിൽ മൂന്ന് പ്രത്യേക പരാമർശങ്ങൾ
(മൂന്ന് പേർക്ക് പ്രത്യേക പരാമർശം നൽകാനുള്ള തീരുമാനം ജൂറിക്ക് സംഭവിച്ച ആശയക്കുഴപ്പമല്ല, പ്രതിസന്ധിഘട്ടത്തിൽപ്പോലും കലാപ്രവർത്തനങ്ങളിൽ സജീവമാകുന്ന വനിതകളോടുള്ള ബഹുമാനസൂചകമായിക്കൂടിയാണ് പരാമർശങ്ങളുടെ എണ്ണം കൂട്ടുന്നത്)
1. ഗീതിക സുരേഷ്- ദി വീൽ- കേരള
2. ദീപ്തി ഹരീന്ദ്രൻ – സ്റ്റേ സെയിൻ- ദുബായ്
3. ഷീനാ ഹിരൺ – കൊറോണയും നാല് പെണ്ണുങ്ങളും- ഒമാൻ
മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ട് പേർക്കാണ്. അവസാന റൗണ്ടിൽ രണ്ട് പേരും ജൂറി നൽകിയ മാർക്കിൽ ഒപ്പത്തിനൊപ്പം.
1. ധന്യ ഞാട്യാല(ഫോർവ്വേഡ്- ദുബായ്)
സോഷ്യൽ മീഡിയ വഴി ദുർനടപ്പുകാരിയായി ചിത്രീകരിക്കപ്പെട്ട നിരപരാധിയായ പെൺകുട്ടിയുടെ നിഷ്‌കളങ്കഭാവങ്ങളും ആത്മസംഘർഷങ്ങളും തൻമയത്വത്തോടെ അവതരിപ്പിച്ചതിന് – ഫോർവേഡ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പ്രകടനത്തിന്….. ധന്യ ഞാട്യാല
2. സീതാമണി (ത്വര- കേരളാ)
ലഹരിക്ക് അടിപ്പെട്ടുപോയ ഭർത്താവിന് കീഴിൽ ദുഖങ്ങളെല്ലാം അടക്കിവച്ച് കുടുംബം പോറ്റാനും മക്കളെപ്പോറ്റാനും തന്നാലാവത് പരിശ്രമിക്കുന്ന വീട്ടമ്മയെ അതിസൂക്ഷ്മമായ കയ്യടക്കത്തോടെ അവതരിപ്പിച്ചതിന്-ത്വരയിലെ വീട്ടമ്മയായി അഭിനയിച്ച സീതാമണിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം
————————————————————————————–
9. മികച്ച നടൻ
ഈ വിഭാഗത്തിൽ രണ്ട് പ്രത്യേക പരാമർശങ്ങൾ
1. രാഘവൻ മുച്ചുകുന്ന്- ത്വര- കേരളാ
2.ജിനു വൈക്കത്ത് , മറുപടി- കുവൈറ്റ്
മികച്ച നടൻ- നൗഷാദ് കാബു, (ഐസൊലേഷൻ- ദുബായ്)
പ്രവാസലോകത്ത് കോവിഡ് ബാധിതനായി സുഹൃത്തുക്കളിൽ നിന്ന് പോലും ഒറ്റപ്പെട്ടുപോകുന്ന ഒരു മനുഷ്യന്റെ സങ്കടവും നിസ്സഹായാവസ്ഥയും ഭാവതീവ്രമായും അതിഭാവുകത്വമില്ലാതെയും അവതരിപ്പിച്ച അഭിനയമികവിന്- നൗഷാദ് കാബു.
(മികച്ച നടനുള്ള മത്സരത്തിൽ അവസാന റൗണ്ടിൽ 102 എന്ന ചിത്രത്തിലെ നിയാസ്, നാളെ നേരം വെളുക്കട്ടേ എന്ന ചിത്രത്തിലെ ഹനീഫ് മുഹമ്മദ്, ഫോർവേഡിലെ ബിനേഷ് പണിക്കർ എന്നിവർ ഉണ്ടായിരുന്നു)
—————————————————————-
10. മികച്ച സംവിധായകൻ
ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം- പ്രേമൻ മുച്ചുകുന്ന്, ( ദി വീൽ)
മികച്ച സംവിധായകൻ- സാജിർ വലിയേടത്ത്, (ഫോർവേഡ് -ദുബായ്)
സൈബർ ലോകത്ത് ക്രൂശിക്കപ്പെടുന്ന നിരപരാധികളായ പെൺകുട്ടികളുടെ ആത്മഹത്യാമുനമ്പിലെ ജീവിതം പ്രമേയമാക്കി സാങ്കേതിക മേൻമയോടെ ഹ്രസ്വചിത്രം ഒരുക്കിയതിലെ സംവിധാനമികവിന്.
(മുഹമ്മദ് സാലി, എംവി നിഷാദ്, ശരത് ചന്ദ്രൻ എന്നിവർ അവസാന റൗണ്ടിൽ)
—————————————————————-
പ്രത്യേക ജൂറി പുരസ്‌കാരം:
തിരക്കഥയിലെയും സംവിധാനത്തിലെയും മികവ് പരിഗണിച്ചുകൊണ്ട് ജൂറി ഒരു പ്രത്യേക പുരസ്‌കാരം നൽകുന്നു-
കോവിഡ് കാലത്തെ മനുഷ്യന്റെ ആകുലതകളും വിഹ്വലതകളും ഒരു കഥാപാത്രത്തിലൂടെ ആവിഷ്‌കരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് ഷോർട്ട് ഫിലിം എന്ന മാധ്യമത്തിൽ സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ചതിന്- ‘സ്റ്റേ സെയിൻ’ ഒരുക്കിയ ശരത് ചന്ദ്രന് പ്രത്യേക ജൂറി പുരസ്‌കാരം.
———————————————————————–
11. മികച്ച ചിത്രം: അറേബ്യൻ അരീനാ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട 33 ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രം.
ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം രണ്ട് ചിത്രങ്ങൾക്ക്
1. ദി വീൽ- (നിർമ്മാണം, സംവിധാനം – പ്രേമൻ മുച്ചുകുന്ന്)
മഹാമാരിയുടെ കാലത്ത് മനുഷ്യന്റെ ചെറിയ അശ്രദ്ധകൾക്കും സൂക്ഷ്മതക്കുറവിനും കൊടുക്കേണ്ടിവരുന്ന വില എത്രയെന്ന് യുക്തിഭദ്രമായി അവതരിപ്പിച്ചതിലെ വൈഭവം ദി വീൽ എന്ന ചിത്രത്തെ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമാക്കുന്നു.
2. ത്വര- (നിർമ്മാണം- മണവാളൻ ക്രിയേഷൻസ്, സംവിധാനം – സബീഷ് വി ഫോർ യു)
ലഹരിയോടുള്ള ത്വരയും ആസക്തിയും കോവിഡ് കാലത്തെ ദുരിതജീവിതത്തിനിടയിൽപ്പോലും കുടുംബങ്ങളെ കൂടുതൽ ദുരിതമയവും നിസ്സഹായവുമാക്കുന്നത് എങ്ങനെയെന്ന് അതിഭാവുകത്വമില്ലാതെ പകർത്തിയതിന്
അറേബ്യൻ അരീനാ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം: മറുപടി – (നിർമ്മാണം-അഞ്ജു പുതുശ്ശേരി, സംവിധാനം -മുഹമ്മദ് സാലി – കുവൈറ്റ്….)
വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടുപോയ അമ്മയുടെ സ്നേഹത്തിന്റെ ആർദ്രത കോവിഡിന്റെ ഏകാന്തദിനങ്ങളിൽ തിരിച്ചറിയുന്ന മകന്റെ മാനസികസംഘർഷങ്ങൾ ഹൃദയസ്പർശിയായി ആവിഷ്‌കരിച്ചതിലൂടെയാണ്
‘മറുപടി’ മുപ്പത്തിമൂന്ന് സിനിമകളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. എത്രയോ വർഷം മുൻപ് തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ കത്തുകൾക്ക് ലോക്ക്ഡൗണിന്റെ ഒറ്റപ്പെടലിൽ മകൻ എഴുതുന്ന മറുപടി ഒന്നിനും നേരമില്ലാതെ പായുന്ന മനുഷ്യന്റെ വെട്ടിപ്പിടിക്കാനുള്ള ആർത്തിക്ക് നേരേയുള്ള ചോദ്യമുനയാണ്. കോവിഡ് കാലത്തെ ഏറ്റവും പ്രസക്തമായ തിരിച്ചറിവിനെ അമ്മ-മകൻ ബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെ ഹൃദയഹാരിയായ ദൃശ്യാവിഷ്‌കാരമാക്കിയ ‘മറുപടി’ അറേബ്യൻ അരീനാ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച സൃഷ്ടിയാവുന്നു…
——————————————————————
12. അറേബ്യൻ അരീനാ ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാർഡ്
ഈ ഫെസ്റ്റിവലിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌കാരമാണ്.
അറേബ്യൻ അരീനാ ഫെസ്റ്റിവലിലെ ഏറ്റവും തിളക്കമുള്ള പുരസ്‌കാരം.-മറുപടി, ക്വാറന്റൈം, ബികോസ് ഓഫ് കൊറോണ എന്നീ ചിത്രങ്ങൾ ഒരുക്കിയ മുഹമ്മദ് സാലി , കുവൈറ്റ്.
സംവിധായകനായും തിരക്കഥാകൃത്തായും ക്യാമറാമാനായും എഡിറ്ററായും മ്യൂസിക് ഡയറക്ടറായും നടനായുമുള്ള പ്രതിഭയുടെ പകർന്നാട്ടത്തിന്
—————————————————————-
ജൂറിയുടെ മറ്റ് പരാമർശങ്ങൾ/വിലയിരുത്തലുകൾ
1. കോവിഡ്- ലോക്ക്ഡൗണിന്റെ പരിമിതികൾക്കിടയിൽ ചെറുസിനിമകൾ ചെയ്യാനുള്ള ശ്രമങ്ങളെ ജൂറി പ്രശംസിക്കുന്നു.
2. വിവിധയിടങ്ങളിൽ നിന്ന് കലാപ്രവർത്തകരെ ഏകോപിപ്പിച്ച് സിനിമ സാധ്യമാക്കിയ പ്രകാശ് നായർ, ജോബി തേരകത്തിനാൽ, സജാദ് മച്ചാൻ, എസ്.അരുൺ കുമാർ എന്നിവരെ ജൂറി അഭിനന്ദിക്കുന്നു
3. സിനിമയുടെ വിവിധമേഖലകളിൽ കയ്യടക്കം പുലർത്തുന്ന എംവി നിഷാദ്, രാഗേഷ് ഗോവിന്ദൻ, ഷമേജ് കുമാർ എന്നിവരെ ജൂറി അഭിനന്ദിക്കുന്നു
4. കോവിഡ് കാലത്ത് സിനിമ എന്ന മാധ്യമത്തിലൂടെ സാമൂഹ്യഇടപെടൽ കൂടി നടത്താനുള്ള ശ്രമങ്ങൾ എന്ന നിലയിൽ അലേ എന്ന ചിത്രം ഒരുക്കിയ റോബിൻ മേട്ടയിൽ, ക്വാറന്റൈൻ എന്ന ചിത്രത്തിന്റെ സംവിധായകൻ നിസാർ അഹമ്മദ്, ലോക്ക്ഡൗൺ എന്ന സിനിമയുടെ സംവിധായകൻ ഷംസുദീൻ മാളിയേക്കൽ, ഫോർവേഡ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിജാസ് വലിയേടത്ത്, ക്വാറന്റൈൻ ഒരു പ്രവാസിക്കഥ എന്ന ചിത്രം ഒരുക്കിയ ജിതിൻ മനു, അപ്പനിപ്പ എവിടാപ്പാ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കനി എസ് കലാം, കൊറോണയും നാല് പെണ്ണുങ്ങളും എഴുതിയ കബീർ യൂസഫ്, ദി വീൽ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷ് ബാബു എന്നിവരെയും ജൂറി പ്രശംസിക്കുന്നു.
5. മികച്ച നടൻ എന്ന വിഭാഗത്തിൽ കഥാപാത്രങ്ങളായി മാറാനുള്ള കലാകാരൻമാരുടെ കഴിവ് ജൂറിയുടെ ശ്രദ്ധയിലുണ്ട്. ഈ വിഭാഗത്തിൽ അവസാന റൗണ്ട് മത്സരത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ: 102 എന്ന ചിത്രത്തിലെ നിയാസ്, നാളെ നേരം വെളുക്കട്ടേയിലെ ഹനീഫ് മുഹമ്മദ്, ഫോർവേഡിലെ ബിനേഷ് പണിക്കർ എന്നിവരെ ജൂറി അഭിനന്ദനം അറിയിക്കുന്നു.
വിശ്വസ്തതയോടെ,
എം എ നിഷാദ് (സംവിധായകൻ ,ജൂറി ചെയർമാൻ)
സലാം ബാപ്പു (സംവിധായകൻ,എക്സിക്യൂട്ടീവ് ജൂറി മെമ്പർ)
അനിൽ നെടുമങ്ങാട് (നടൻ,എക്സിക്യൂട്ടീവ് ജൂറി മെമ്പർ)
അൻസർഷാ(FTI-Pune,സിനിമാട്ടോഗ്രാഫർ,
എക്സിക്യൂട്ടീവ് ജൂറി മെമ്പർ)
ഫിറോസ് സാലി മുഹമ്മദ് (മാധ്യമപ്രവർത്തകൻ,ഫെസ്റ്റിവൽ ഡയറക്ടർ)

Leave a Reply

Your email address will not be published. Required fields are marked *