15 വയസിൽ താഴെയുള്ളവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ല
ഒക്ടോബർ ഒന്നുമുതൽ ഒമാനിലേക്ക് വരുന്ന യാത്രക്കാർക്കായുള്ള വിശദമായ മാർഗ നിർദേശങ്ങൾ ഒമാൻ വിമാനത്താവള കമ്പനി പുറത്തുവിട്ടു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് രജിസ്ട്രേഷൻ അടക്കം നടപടിക്രമങ്ങൾ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ആശയകുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ വിശദീകരണം. വിമാനത്താവള കമ്പനിയും ആരോഗ്യ മന്ത്രാലയം കരാർ നൽകിയിരിക്കുന്ന ഇ-മുഷ്രിഫ് കമ്പനിയും ചേർന്നാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നത്. 15 വയസിൽ താഴെയുള്ളവരെ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്ക് മുമ്പ് https://covid19.moh.gov.om/#/traveler-reg എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതാണ് അഭികാമ്യമെന്ന് അധികൃതർ അറിയിച്ചു. സൈറ്റിെൻറ ഹോംപേജിൽ നിങ്ങളുടെ ടെലിഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം നൽകുക. ഫോണിൽ/ ഇമെയിലിൽ ലഭിച്ച ഒ.ടി.പി എൻറർ ചെയ്ത് രജിസ്ട്രേഷൻ കൺഫേം ചെയ്യുക. തുടർന്ന് ട്രാവലർ രജിസ്ട്രേഷൻ ഫോറം (ടി.ആർ.എഫ്) ലഭിക്കും. ഇതിൽ യാത്രക്കാരെൻറ വിവരങ്ങൾ നൽകണം. പേര്, സിവിൽ െഎ.ഡി, പാസ്പോർട്ട് നമ്പർ, ഏത് തരം വിസയാണ്, ഒമാനിലെ താമസം എവിടെയാണ്, യാത്രാ തീയതി, ഇൻഷൂറൻസ് തുടങ്ങിയവയുടെ വിശദ വിവരങ്ങൾ ഇതിൽ നൽകണം. 200 കെ.ബിയിൽ താഴെയുള്ള ഫോേട്ടായും അറ്റാച്ച് ചെയ്യണം. ട്രാവലർ രജിസ്ട്രേഷൻ ഫീസായി 25 റിയാൽ ഇലക്ട്രോണിക് രീതിയിൽ അടക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇങ്ങനെ അടക്കാത്തവർക്ക് വിമാനത്താവളത്തിൽ അടക്കാൻ സൗകര്യമുണ്ടാകും. തുടർന്ന് ടി.ആർ.എഫ് സേവ് ചെയ്ത ശേഷം പ്രിൻറ് എടുക്കണം. അടുത്തതായി Tarassud+ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇത് ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലുംആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഏഴ് ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്നവരാണെങ്കിൽ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ HMushrif എന്ന ആപ്പും ഡൗൺലോഡ് ചെയ്യണം.
വിമാനത്താവളത്തിൽ വന്നിറങ്ങുേമ്പാൾ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താത്തവരും, രജിസ്ട്രേഷൻ ഫോം ഫീസ് അടക്കാത്തവരും കോവിഡ് രജിസ്ട്രേഷൻ കൗണ്ടറിലെത്തി നടപടികൾ പൂർത്തീകരിക്കണം. ഫോണിൽ എയർപോർട്ട് വൈഫൈ കണക്ട് ചെയ്തോ അല്ലെങ്കിൽ ഇതിനായി തയാറാക്കിയിട്ടുള്ള ഒമാൻടെൽ കിയോസ്കുകൾ വഴിയോ രജിസ്ട്രേഷൻ പൂർത്തീകരിക്കാം. അടുത്തതായി ഇമിഗ്രേഷൻ കൗണ്ടറിലെത്തി രജിസ്ട്രേഷൻ പൂർത്തീകരിച്ചതിെൻറ ഫോറം നൽകണം. പി.സി.ആർ പരിശോധനയാണ് അടുത്തതായി നടക്കുക. ഏഴ്ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക് HMushrif എന്ന ആപ്പിൽ പെയർ ചെയ്തിട്ടുള്ള ബ്രേസ്ലെറ്റ് നൽകും. താമസ സ്ഥലത്ത് 14 ദിവസമാണ് ഇവർക്ക് ക്വാറൈൻറൻ. ബ്രേസ്ലെറ്റ് ധരിക്കുകയും മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ള ഫോൺ 14 ദിവസവും കൈവശം ഉണ്ടാവുകയും വേണം. അല്ലാത്ത പക്ഷം പിഴയടക്കം നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരും. ക്വാറൈൻറൻ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടാകുന്നവർ തറാസുദ് പ്ലസ് ആപ്പിലെ മെഡിക്കൽ സ്കൗട്ട് െഎക്കണിൽ ക്ലിക്ക് ചെയ്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്. അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ ഹോട്ട്ലൈൻ നമ്പറുകളായ +968 2444 1998, +968 2444 1999 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്. 14 ദിവസത്തെ ക്വാറൈൻറൻ കഴിഞ്ഞാൽ ബ്രേസ്ലെറ്റ് ഉൗരുന്നതിനായി ഏറ്റവും അടുത്ത മെഡിക്കൽ സെൻററിൽ പോകണം. HMushrif എന്ന ആപ്പിലെ സെറ്റിങ്സിൽ പോയി ഹെൽപ് മെനുവിൽ മെഡിക്കൽ സെൻറർ ലൊക്കേറ്റർ എന്ന ഒാപ്ഷൻ ഉണ്ടാകും. ബ്രേസ്ലെറ്റ് സ്വയം അഴിക്കാൻ നോക്കരുതെന്നും അധികൃതർ അറിയിച്ചു.