കുവൈത്തിലെ പുതിയ  അമീറായി ഷെയ്ഖ് നവാഫ് അൽ സബ അധികാരമേറ്റു 

കുവൈറ്റ് രാജാവ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് മരണപെട്ടു..  91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് മരണം സംഭവിച്ചത്‌. കുവൈത്ത്‌ ടെലവിഷൻ ആണ് മരണ വിവരം  പുറത്ത്‌ വിട്ടത്‌.
 
1929  ൽ ജനിച്ച ഷെയ്ഖ് സബാഹ് കുവൈറ്റ് വിദേശനയത്തിൻ്റെ ശില്പി എന്നാണ് അറിയപ്പെടുന്നത്. 1963 മുതൽ 2003 വരെ 40 വർഷത്തോളം അദ്ദേഹം വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചു.. 2006  ലാണ് അദ്ദേഹം കുവൈറ്റ് രാജാവായി സ്ഥാനമേറ്റത്.
 
ജൂലായ് 18  ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ ഓപ്പറേഷനു വിധേയനാക്കിയിരുന്നു. 23 ന് അദ്ദേഹത്തെ ചികിത്സക്കായി അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *