സുൽത്താനേറ്റിൽ ആരോഗ്യ ബുദ്ധിമുട്ടുകളില്ലാത്ത പൊതു ജനങ്ങൾ രക്തദാനം നിർവഹിക്കുവാൻ സന്നദ്ധരാകണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവീസസ് അഭ്യർഥിച്ചു. വലിയ രീതിയിലുള്ള രക്തക്ഷാമമാണ് നിലവിൽ രാജ്യത്തുള്ളത്. അടിയന്തിര സർജറികൾക്ക് പോലും മതിയായ രക്തം ലഭ്യമാകുന്നില്ല. കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് പൊതു ജനങ്ങൾ രക്തദാനം ചെയ്യുവാൻ സന്നദ്ധരാകാത്തതാണ് പ്രതി സന്ധിയുണ്ടാകുന്നതിനുള്ള പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധതയുള്ളവർ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് സെന്ററിന്റെ ടെലഫോൺ നമ്പറായ 24591255 ലോ, 94555648 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെട്ട് സൗകര്യ പ്രദമായ സമയങ്ങളിൽ ബുക്കിംഗ് നടത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *