ഒക്ടോബർ 1 മുതൽ സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവർക്കായുള്ള കോവിഡ് പരിശോധന പ്രോട്ടോക്കോളുകൾ ഒമാൻ എയർപോർട്സ് പ്രഖ്യാപിച്ചു.
1) രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികൾക്കും, സ്വദേശികൾക്കും ‘ഡ്രൈവ് ത്രൂ’ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.
2) ചൈനീസ് കമ്പനിയായ ബി.ജി.ഐ യുമായി സഹകരിച്ചു കൊണ്ടാണ് മസ്‌ക്കറ്റ്, സലാല, ദുഖം എന്നീ എയർ പോർട്ടുകളിൽ പി.സി.ആർ പരിശോധനകൾ നടത്തുന്നത്.
3) രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുഴുവൻ ആളുകളും കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിനും, മറ്റ് നടപടി ക്രമങ്ങൾക്കുമായി താരസുധ് + ആപ്പ്ളിക്കേഷനിൽ രെജിസ്റ്റർ ചെയ്യണം.
4) 25 റിയാലാകും കോവിഡ് പരിശോധനകൾക്കായി ചിലവാകുക. ഇത് അവരവർ തന്നെ വഹിക്കണം.
5) പി.സി.ആർ പരിശോധന ഫലം നെഗറ്റീവ് ആയാലും 7 ദിവസത്തിലധികം സുൽത്താനേറ്റിൽ കഴിയേണ്ടവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. ഇവർ പ്രത്യേക ഹാൻഡ് ബാൻഡ് ധരിക്കുകയും വേണം.
6) 7 ദിവസത്തിൽ താഴെ മാത്രം രാജ്യത്ത് തുടരേണ്ടവർക്ക് ക്വാറന്റയിൻ നിർബന്ധമില്ല. എന്നാൽ ഇവർ കൃത്യമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ നിർബന്ധമായും പാലിക്കണം.