ഒമാനിൽ വിസ റദ്ദാക്കി മടങ്ങുന്ന വിദേശ തൊഴിലാളികളുടെ പിഴ തുക ഈ വർഷം അവസാനം വരെ ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുമായി ബന്ധപ്പെട്ട ഫീസുകളും ഫൈനുകളുമാണ് ഒഴിവാക്കി നൽകുക. ഒമാനിൽ നിന്ന് വിസ റദ്ദാക്കി മടങ്ങുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്ല്യം ലഭ്യമാവുക. കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച് ആനുകൂല്ല്യങ്ങൾ ഈ വർഷം അവസാനം വരെ തുടരാൻ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ മമന്ത്രാലയത്തിന്റെ നടപടി. സ്വകാര്യ
സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ റദ്ദാക്കുകയും ചെയ്യാം. എന്നാൽ ഇങ്ങനെ തൊഴിൽ കരാർ റദ്ദാക്കുന്ന പക്ഷം തൊഴിലാളികളുടെ മുഴുവൻ ആനുകൂല്ല്യങ്ങളും നൽകണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.