6 മാസത്തിലധികമായി സുൽത്താനേറ്റിന് പുറത്തു നിൽക്കുന്നവർക്ക് തിരികെയെത്തുന്നതിനായി എൻ.ഒ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നടപടി ക്രമങ്ങൾ അറിയിച്ച് റോയൽ ഒമാൻ പോലീസ്.

1) നിയമാനുസൃതമായ വിസ ഉണ്ടായിരിക്കണം

2) ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പാസ്പോർട്ട്സ്‌ ആൻഡ് റെസിഡന്റ്‌സ് (ROP എമിഗ്രെഷൻ ) അതോറിറ്റിക്ക് ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ലെറ്റർ ഹെഡിലുള്ള അപേക്ഷ സമർപ്പിക്കണം.

3) യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളിന്റെ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുടെ കോപ്പി

4) കമ്പനിയുടെ കൊമേർഷ്യൽ രെജിസ്ട്രേഷൻ പേപ്പറിന്റെ കോപ്പി

5) സർട്ടിഫിക്കറ്റ് അനുവദിച്ച് 14 ദിവസത്തിനുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ കോപ്പി

ഇത്തരത്തിൽ ലഭിക്കുന്ന എൻ.ഒ.സി രേഖ ഒമാനിലേക്ക് മടങ്ങിയെത്തുന്നവർ നിർബന്ധമായും കയ്യിൽ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *