"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്‌ക്കറ്റ് ഗവർണറേറ്റിലെ 10 വീടുകൾ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുവാൻ ആരംഭിച്ചു. മസ്‌ക്കറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബൂഷൻ കമ്പനിയാണ് (എം.ഇ.ഡി.സി) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ സുൽത്താനേറ്റിലെ 36 വീടുകൾ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും എം.ഇ.ഡി.സി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗ രംഗത്ത് നിർണ്ണായകമായ മാറ്റങ്ങൾക്കാണ് ഇത് തുടക്കം കുറിച്ചിരിക്കുന്നത്.